ഇന്ധന വിലയില്‍ വീണ്ടും വർദ്ധനവ്

ഇന്ധന വിലയില്‍ വീണ്ടും വർദ്ധനവ്. തിങ്കളാഴ്ച പെട്രോളിന് ലിറ്ററിന് 22 പൈസയും ഡീസലിന് എട്ട് പൈസയുമാണ് വർദ്ധിച്ചതെങ്കിൽ അത് ഇന്നേക്ക് യഥാക്രമം 38 പൈസയും 30 പൈസയും വീതമാണ് വർദ്ധിച്ചിരിക്കുന്നത്.

കൊച്ചിയില്‍ പെട്രോളിന് 70.82 രൂപയും ഡീസലിന് 66.00 രൂപയും കോഴിക്കോട് പെട്രോളിന് 71.12 രൂപയും ഡീസലിന് 66.32 രൂപയുമാണ് ഇപ്പോഴുള്ള വില.

ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് വീണ്ടും 60 ഡോളറിനു മുകളിലെത്തിയതാണ് ഇന്ധനവില വീണ്ടും വർദ്ധിക്കാന്‍ കാരണം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം