ദീപകിനെ അഭിനന്ദിച്ച് ക്രിക്കറ്റ് ഇതിഹാസങ്ങള്‍ …!

Loading...

ഹാട്രിക്കിലൂടെ ടി20യില്‍ പുതിയ ചരിത്രം കുറിച്ച ദീപക് ചാഹറിന് അഭിനന്ദനവുമായി ക്രിക്കറ്റ് ലോകം. ഇതിഹാസ താരങ്ങളായ സച്ചിന്‍, വിവിഎസ് ലക്ഷ്മണ്‍ തുടങ്ങിയവരാണ് ചാഹറിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. ഹര്‍ഭജന്‍ സിങ്ങും അഭിനന്ദിച്ച്‌ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്ബരയിലെ അവസാന മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ചരിത്രനേട്ടമാണ്  ഇന്ത്യന്‍ ബൗളര്‍ ദീപക് ചഹാര്‍ സ്വന്തമാക്കിയത് . മത്സരത്തില്‍ ഹാട്രിക് അടക്കം 3.2 ഓവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ താരം അന്താരാഷ്ട്ര ടി20യിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോര്‍ഡ് നേട്ടമാണ് സ്വന്തമാക്കിയത്.

2012 ല്‍ സിംബാബ്‌വെയ്ക്കെതിരെ എട്ട് റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ മുന്‍ ശ്രീലങ്കന്‍ സ്പിന്നര്‍ അജന്ത മെന്‍ഡിസിന്റെ റെക്കോര്‍ഡാണ് ചഹാര്‍ തകര്‍ത്തത്. മത്സരത്തിലെ ഹാട്രിക്കോടെ അന്താരാഷ്ട്ര ടി20യില്‍ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളറെന്ന നേട്ടവും ചഹാര്‍ സ്വന്തമാക്കി.

അന്താരാഷ്ട്ര ടി20യിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനങ്ങള്‍

ദീപക് ചഹാര്‍ – 6/7 v ബംഗ്ലാദേശ്

അജന്ത മെന്‍ഡിസ് – 6/8 v സിംബാബ്‌വെ

അജന്ത മെന്‍ഡിസ് – 6/16 v ഓസ്‌ട്രേലിയ

യുസ്വേന്ദ്ര ചഹാല്‍ – 6/25 v ഇംഗ്ലണ്ട്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം