ക്രിക്കറ്റിലെ ഒത്തുകളി ക്രിമിനല്‍ കുറ്റമാക്കി ; 10 വര്‍ഷം തടവും കോടികള്‍ പിഴയും

Loading...

കൊളംബോ: രാജ്യത്തെ ക്രിക്കറ്റിനെ അഴിമതി ആരോപണങ്ങള്‍ തളര്‍ത്തുന്നതിനിടെ ദേശീയ ടീമിനെ ക്ലീനാക്കാന്‍ പുതിയ നടപടികളുമായി ശ്രീലങ്ക. ഇതിന്റെ ഭാഗമായി ഒത്തുകളി രാജ്യത്ത് ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിച്ചു.

വിഷയം സംബന്ധിച്ച ബില്‍ കായിക മന്ത്രി ഹരിന്‍ ഫെര്‍ണാണ്ടോ തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. നിയമം ലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം ജയില്‍ശിക്ഷയും നാലു കോടിയോളം രൂപ പിഴയും ചുമത്താനാണ് തീരുമാനം.

മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റനും ക്യാബിനറ്റ് മന്ത്രിയുമായ അര്‍ജുന രണതുംഗ ബില്ലിനെ പിന്തുണച്ചു. കായികവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയുന്ന ബില്ലിന്റെ മൂന്നു വായനകളും പാര്‍ലമെന്റ് പാസാക്കി. ഒത്തുകളിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തികളും ഇതോടെ ക്രിമിനല്‍ കുറ്റമായി.

ബില്‍ അനുസരിച്ച്‌, വാതുവെയ്പ്പുകാര്‍ സമീപിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ പരാജയപ്പെടുന്നത് ഉള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തികളും കുറ്റകരമാകും. ഇതോടെ ഇക്കാര്യങ്ങള്‍ ലങ്കന്‍ താരങ്ങള്‍ ഐസിസിയുടെ അഴിമതി വിരുദ്ധ യൂണിറ്റിന് ഒപ്പം ശ്രീലങ്കന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ യൂണിറ്റിനും റിപ്പോര്‍ട്ടു ചെയ്യേണ്ടിവരും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം