കേരളം വിധിയില്‍ വ്യക്തത വരും വരെ ശബരിമല യുവതീ പ്രവേശനം അനുവദിക്കേണ്ടതില്ല; സിപിഎം

Loading...

തിരുവനന്തപുരം: വിധിയില്‍ വ്യക്തത വരും വരെ ശബരിമല യുവതീ പ്രവേശനം അനുവദിക്കേണ്ടതില്ലെന്ന് സിപിഎം . തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനം എടുത്തത്. പുനപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് തീര്‍പ്പ് ഉണ്ടാക്കിയിട്ടില്ല എന്നാല്‍ നിലവിലെ യുവതീ പ്രവേശന വിധി സ്റ്റേ ചെയ്തിട്ടുമില്ല. സുപ്രീംകോടതി വിധിയില്‍ അവ്യക്തത നിലനില്‍ക്കുന്ന ഈ സാഹചര്യത്തിലാണ് അന്തിമ വിധിക്ക് ശേഷം മതി യുവതീ പ്രവേശം എന്ന തീരുമാനം സിപിഎം എടുത്തത് .

രാവിലെ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗം വിധി വിശദമായി ചര്‍ച്ച ചെയ്തു. യുവതീപ്രവേശനം അനുവദിക്കാന്‍ നേരത്തെ നിരത്തിയ പല കാര്യങ്ങളും ഏഴംഗബഞ്ചിന്‍റെ പരിഗണനയ്ക്ക് വന്നിട്ടുണ്ട്. മാത്രമല്ല വിശ്വാസവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളും ഭരണഘടനബഞ്ച് പരിഗണിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ പഴയ വിധിയുടെ കാര്യത്തില്‍ ചില അവ്യക്തതകള്‍ നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ യുവതീപ്രവേശനത്തിന് വേണ്ടിയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണ്ടെന്നാണ് സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം