സിപിഎം സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു

Loading...

സിപിഎം സ്ഥാനാർത്ഥി പട്ടിക സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സിപിഎം മത്സരിക്കുന്ന പതിനാറ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിക്കുന്നത്.

കാസർകോട്- കെപി സതീഷ് ചന്ദ്രൻ
കണ്ണൂർ- പികെ ശ്രീമതി ടീച്ചർ
വടകര– പി ജയരാജൻ
കോഴിക്കോട്- എ പ്രദീപ് കുമാർ
മലപ്പുറം- പിപി സാനു
ആലത്തൂർ- ഡോ.പികെ ബിജു
പാലക്കാട്- എംബി രാജേഷ്
ചാലക്കുടി- ഇന്നസെന്റ്
എറണാകുളം- പി രാജീവ്
കോട്ടയം- വിഎൻ വാസവൻ
ആലപ്പുഴ- അഡ്വ.എഎം ാരിഫ്
പത്തനംതിട്ട- വീണ ജോര്ജ്
കൊല്ലം- കെഎം ബാലഗോപാൽ
ആറ്റിംഗൽ- ഡോ. എ സമ്പത്ത്

രണ്ട് സീറ്റുകളിൽ സ്വതന്ത്രൻമാർക്ക് പിന്തുണ നൽകാനും പാർട്ടി തീരുമാനിച്ചതായി കോടിയേരി ബാലകൃഷ്മൻ പറഞ്ഞു.

ഇടുക്കി- അഡ്വ.ജോയ്‌സ് ജോർജ്
പൊന്നാനി- പിബി അൻവർ

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനം ഇന്ന് തന്നെ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓരോ പ്രദേശത്തും ലോക്‌സഭാ മണ്ഡലം കമ്മിറ്റികളും, അസംബ്ലി മണ്ഡലം കമ്മിറ്റികളും, ബൂത്ത് തലം വരെയുള്ള കമ്മിറ്റികളും 20 ആം തിയതിയോടുകൂടി രൂപീകരിച്ച് എല്ലാ വോട്ടർമാരെയും കാണുന്ന പ്രവർത്തനത്തിന് നേതൃത്വം കൊടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. വിജയസാധ്യതയ്ക്ക് മുൻഗണന നൽകിക്കൊണ്ടാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചിരിക്കുന്നത്.

ലോകസഭാ തെരഞ്ഞെടുപ്പ് വിജയം നിർണായകമാണ്. ഇടതുപക്ഷത്തിന്റെ അംഗബലം പാർലമെന്റിൽ വർധിക്കണം. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടാനുള്ള ഇടതുപക്ഷത്തിന്റെ കഴിവ് വർധിക്കണം. ഒരു മതനിരപേക്ഷ സർക്കാർ രൂപീകരിക്കണമെങ്കിൽ ഇടത് പക്ഷത്തിന്റെ അംഗബലം വർധിപ്പിക്കണം. ഇടതുപക്ഷത്തിന് സീറ്റ് വർധിക്കുന്നതിനനുസരിച്ചായിരിക്കും മോദി സർക്കാരിനെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നത് ഉറപ്പ് വരുത്താൻ കഴിയുന്നത്.

 

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ വടകരയില്‍ ജനവിധി തേടുമ്പോള്‍ മറുപക്ഷത്ത് ആരെന്ന ചോദ്യം………………വീഡിയോ കാണാം 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം