കണ്ണൂരിലെ രണ്ടു വിദ്യാര്‍ഥിനികളുടെ ആത്മഹത്യ ; കൗണ്‍സിലിങ്ങിനിടെ പുറത്തുവന്നത് മറ്റൊരു പീഡന കഥ

Loading...

കൂത്തുപറമ്പ്:സ്‌കൂള്‍ കുട്ടിയെ പീഡിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. ബാലികയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ചൈല്‍ഡ് ലൈനിന്റെ പരാതിയിലാണ് അറസ്റ്റ്. മൈലാടി ബ്രാഞ്ച് സെക്രട്ടറി അഞ്ചരക്കണ്ടി കൊളത്തുമലയിലെ പ്രജിത്ത് ലാല്‍ നിവാസില്‍ പ്രജിത്ത് ലാല്‍(30)നെയാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റു ചെയ്തത്.

ഒരു സ്‌കൂളിലെ രണ്ടു വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ചൈല്‍ഡ് ലൈന്‍ നല്‍കിയ കൗണ്‍സിലിങ്ങിനിടെയാണ് എട്ടാം ക്ലാസുകാരിയായ പതിമൂന്നുകാരി പീഡന വിവരം വെളിപ്പെടുത്തിയത്.

ഇതേത്തുടര്‍ന്ന് ചൈല്‍ഡ് ലൈനിന്റെ റിപ്പോര്‍ട്ടില്‍ പോക്‌സോ വകുപ്പു പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു. ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം