സിപിഎം-ആർ.എം.പി.ഐ സംഘർഷം;ഏഴ് പേർക്ക് പരുക്ക്-ഓർക്കാട്ടേരിയിൽ നാളെ ഹർത്താൽ

Loading...
വടകര:ഏറാമല പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ വൈകീട്ട് ഉണ്ടായ സംഘർഷത്തിൽ ആറു ആർ.എം.പി.ഐ പ്രവർത്തകർക്കും,ഒരു സിപിഎം പ്രവർത്തകനും പരുക്ക്.
പരുക്കേറ്റ ആർ.എം.പി.ഐ പ്രവർത്തകരെ വടകര ജില്ലാ ആശുപത്രിയിലും,സിപിഎം പ്രവർത്തകനെ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഓട്ടോ ഡ്രൈവറും ആർ.എം.പി.ഐ പ്രവർത്തകനുമായ വിപിൻ ലാലിനെ എളങ്ങോളിയിൽ വെച്ച് മർദിച്ചതോടെയാണ് സംഘർഷത്തിന് തുടക്കം.
പിന്നീട് ആർ.എം. പി ..ഐ ഓർക്കാട്ടേരി ലോക്കൽ കമ്മറ്റി ഓഫീസിൽ കയറി ഓഫീസിലുണ്ടായിരുന്ന ലോക്കൽ സെക്രട്ടറി കെ.കെ.ജയൻ,ഒഞ്ചിയം ഏരിയാ കമ്മറ്റി അംഗം പെരുവാട്ടി കുനി ഗോപാലൻ,നിഖിൽ,എന്നിവർക്കും എളങ്ങോളിയിൽ വെച്ച് എളങ്ങോളി കുനിയിൽ പ്രീത,ഓ.കെ.ചന്ദ്രൻ എന്നിവർക്കും മർദ്ദനമേറ്റു.
സിപിഎം പ്രവർത്തകനായ പൊക്കാഞ്ചേരി അനിയുടെ വീട്ടിൽ
കയറി അനിലിനെ ആർ.എം.പി.ഐ പ്രവർത്തകർ മർദിച്ചു.ഇതിനിടയിൽ പരുക്കേറ്റ ആർ.എം.പി.ഐ പ്രവർത്തകരെ ജില്ലാ ആശുപത്രിയിൽ കാണാനെത്തിയ ജനതാദൾ(യു)പ്രവർത്തകരേയും ആശുപത്രിക്കുള്ളിൽ വെച്ച് മർദിച്ചു.
ഇവരും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.അക്രമത്തിൽ പ്രതിഷേധിച്ച് തിങ്കൾ രാവിലെ ആറു മണി മുതൽ വൈകീട്ട് ആറു മണിവരെ ഏറാമല പഞ്ചായത്തിൽ ഹർത്താൽ ആചരിക്കാൻ ആർ.എം.പി.ഐ ആഹ്വാനം ചെയ്തു.
ഭരണത്തിന്റെ തണലിൽ രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാമെന്ന പ്രവർത്തനത്തിന്റെ ഭാഗമാണ് അക്രമത്തിന് സിപിഎം തുടക്കം കുറിച്ചതെന്നും,ഇതിനെ
ജനകീയമായി ചെറുത്ത് തോൽപ്പിക്കുമെന്നും ആർ.എം.പി.ഐ ഒഞ്ചിയം ഏരിയാ കമ്മറ്റി മുന്നറിയിപ്പ് നൽകി.
എന്നാൽ ബോധപൂർവ്വം കുഴപ്പം ഉണ്ടാക്കാനാണ് ആർ.എം.പി.ഐ ശ്രമിക്കുന്നതെന്ന് സിപിഎം വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം