ലോ​ക്ഡൗ​ണ്‍ ലം​ഘി​ച്ച്‌ യാത്ര ; വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ന്‍ റ​ദ്ദാ​ക്കും

Loading...

തിരുവനന്തപുരം: കോവിഡ്-19 വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനം പൂര്‍ണമായി അടച്ചിട്ട ശേഷവും നിരവധി പേര്‍ സ്വകാര്യവാഹനങ്ങളുമായി റോഡിലിറങ്ങുന്ന സാഹചര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കാന്‍ കേരള പൊലീസ്. ഒന്നില്‍ കൂടുതല്‍ തവണ ലോക്ക്ഡൗണ്‍ ലംഘിച്ച്‌ പുറത്തിറങ്ങുന്ന വ്യക്തികളുടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനാണു പൊലീസിന്റെ പുതിയ തീരുമാനം.

അനാവശ്യ യാത്രകള്‍ നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പോലീസ് നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരു തവണ മുന്നറിയിപ്പ് നല്‍കി തിരിച്ചയച്ച ശേഷം വീണ്ടും യാത്ര തുടര്‍ന്നാലാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുക. കാഴ്ചകള്‍ കാണാനും മറ്റുമായി ഇന്നും നിരവധിയാളുകളാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ അവഗണിച്ച്‌ നിരത്തിലിറങ്ങിയത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മെ​ഡി​ക്ക​ല്‍ കേ​സു​ക​ള്‍​ക്കും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന​തി​നു​മാ​ണ് ഓ​ട്ടോ, ടാ​ക്സി​ക​ള്‍ ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. ഇ​ത്ത​രം വാ​ഹ​ന​ത്തി​ല്‍ ഡ്രൈ​വ​റെ കൂ​ടാ​തെ ഒ​രു മു​തി​ര്‍​ന്ന യാ​ത്ര​ക്കാ​ര​ന്‍ മാ​ത്ര​മേ സ​ഞ്ച​രി​ക്കാ​ന്‍ പാ​ടു​ള്ളൂ. ഇ​തു സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ള്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്കു ന​ല്‍​കി​യി​ട്ടു​ണ്ട്.അതേസമയം സംസ്ഥാനത്ത് ഇതുവരെ നൂറിലേറെ വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു കഴിഞ്ഞു. കണ്ണൂരില്‍ മാത്രം 69 പേരെ വിവിധയിടങ്ങളില്‍ നിന്നും അറസ്റ്റ് ചെയ്തു. കൊച്ചിയില്‍ 30 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം