Categories
headlines

ശമനമില്ലാതെ കൊവിഡ് ; രാജ്യത്തെ രോഗബാധിതരുടെ എണ്ണം അരകോടിയിലേക്ക്

ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം നാൽപ്പത്തിയൊന്‍പത് ലക്ഷത്തിലേക്ക്. തൊണ്ണൂറ്റി രണ്ടായിരത്തിന് മുകളിലായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രതിദിന വര്‍ധന.

പതിമൂന്നു സംസ്ഥാനങ്ങളില്‍ ശരാശരി ഒരു ലക്ഷത്തിന് മുകളിലാണ് രോഗികളുടെ എണ്ണം.

US begins clinical trial of hydroxychloroquine, azithromycin | Zee Business

രാജ്യത്തെ കൊവിഡ് രോഗികളില്‍ അറുപത് ശതമാനവുമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ ഇന്നലെ പ്രതിദിന വർദ്ധന കുറഞ്ഞിരുന്നു.

മഹാരാഷ്ട്രയിൽ പ്രതിദിന വർദ്ധന പതിനെട്ടായിരത്തിന് താഴെ എത്തി. കഴിഞ്ഞ ദിവസങ്ങളിൽ കാൽ ലക്ഷത്തിനു അടുത്തു ആയിരുന്നു വർധന.

India suspends coronavirus antibody tests after questions over reliability  | Arab News

അതേ സമയം തന്നെ അതീവജാഗ്രത പാലിക്കേണ്ട ദിവസങ്ങളിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് ഈ കണക്കുകള്‍ ഓര്‍മ്മിപ്പിക്കുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

ഒപ്പം തന്നെ രോഗഭീതിയുണ്ടാക്കുന്ന ആശങ്കകളും വര്‍ധിക്കുന്നുണ്ട്. ഇതിനിടെ മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്തുവരികയുണ്ടായി

Covid-19: India Sees Highest Spike Of 11,929 Cases In 24 Hrs; Death Toll  Cross 9000 Mark

ലോകത്ത് ഏറ്റവുമധികം കൊവിഡ് അതിജീവനം നടക്കുന്നത് ഇന്ത്യയിലാണെന്നാണ് ഈ വാര്‍ത്ത. ആഗോളതലത്തില്‍ തന്നെ കൊവിഡുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ മഹാമാരിയുടെ ആദ്യഘട്ടം മുതല്‍ തന്നെ തയ്യാറാക്കി വരുന്ന ‘ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സ്റ്റിയുടെ’ പട്ടികയിലാണ് കൊവിഡ് അതിജീനത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന് കാണിച്ചിരിക്കുന്നത്.

COVID-19 cases in India will be 10 times higher by April 15: Veteran  virologist - The Week

പ്രത്യക്ഷത്തില്‍ നേരിയ ആശ്വാസം തോന്നിക്കുന്ന വാര്‍ത്തയാണ് ഇതെങ്കിലും, സത്യത്തില്‍ കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ ആനുപാതികമായി സംഭവിക്കുന്ന മാറ്റം മാത്രമാണിതെന്നാണ് വിലയിരുത്തല്‍.

കൊവിഡ് മുക്തിയുടെ കാര്യത്തില്‍ നേരത്തേയുണ്ടായിരുന്ന തോതിന് ഇടിവ് സംഭവിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

India suspends visas in attempt to contain coronavirus spread | India News  | Al Jazeera

ഇതുവരെ മുപ്പത്തിയേഴ് ലക്ഷത്തിലധികം പേര്‍ രാജ്യത്ത് കൊവിഡ് മുക്തരായി എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കൊവിഡ് മുക്തിയുടെ തോത് 78 ശതമാനത്തിലെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കി.

India bans export of masks as demand escalates in coronavirus-hit China

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന് അനുസരിച്ച് രോഗം അതിജീവിച്ചവരുടെ എണ്ണം വര്‍ധിച്ചുവരുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP