നിയമസഭാ തെരഞ്ഞെടുപ്പിലും കൊവിഡ് ബാധിതർക്ക് വോട്ട് ചെയ്യാൻ സൗകര്യം. തപാൽ വോട്ടോ പിപി ഇ കിറ്റു ധരിച്ചുള്ള വോട്ടോ തെരഞ്ഞെടുക്കാനുള്ള സൗകര്യമാണ് ഒരുക്കുക.

80 വയസിനു മുകളിലുള്ളവർക്കും ഭിന്നശേഷിക്കാർക്കും തപാൽ വോട്ടിനുള്ള സജ്ജീകരണങ്ങൾ ഒരുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാ റാം മീണ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ പാലിക്കേണ്ട കൊവിഡ് മാനദണ്ഡങ്ങൾ സംബന്ധിച്ച് വിശദമായ കർമപദ്ധതി തയാറാക്കാൻ ആരോഗ്യവകുപ്പിന് നിർദേശം നൽകി. തപാൽ വോട്ടുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മീഷൻ പ്രത്യേകം മാർഗനിർദ്ദേശം പറത്തിറക്കി.
രാഷ്ട്രീയകക്ഷികളും ഉദ്യോഗസ്ഥരും വോട്ടർമാരും പാലിക്കേണ്ട കാര്യങ്ങൾ വിശദമാക്കിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതും തപാൽ വോട്ട് നടപ്പാക്കുന്നതും സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആരോഗ്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി.
News from our Regional Network
English summary: covid victims can also vote in assembly elections