തൃശൂര്‍ ജില്ലയില്‍ ഇന്ന് 31 പേര്‍ക്ക് രോഗം; സ്ഥിരീകരിച്ചതില്‍ 25ഉം സമ്പര്‍ക്കത്തിലൂടെ

Loading...

തൃശൂര്‍ ജില്ലയില്‍ ഇന്ന് 31 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 56 പേര്‍ രോഗമുക്തരായി.

25 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതില്‍ രണ്ടുപേരുടെ രോഗം ഉറവിടം വ്യക്തമല്ല.

കെഎസ്ഇ ക്ലസ്റ്ററില്‍ നിന്ന് രണ്ടു പേര്‍ക്കും ചാലക്കുടി, ഇരിങ്ങാലക്കുട, കെഎല്‍എഫ് ക്ലസ്റ്ററില്‍ നിന്നും ഓരോരുത്തര്‍ക്കും രോഗം ബാധിച്ചു.

ജില്ലയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1312 ആയി. ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 866 ആണ്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവര്‍

 • വെമ്പല്ലൂര്‍ സ്വദേശി (52, പുരുഷന്‍)
 • ചിറ്റിലപ്പിള്ളി സ്വദേശി (50, സ്ത്രീ)
 • വരന്തരപ്പിള്ളി സ്വദേശികളായ രണ്ടുപേര്‍
 • പറപ്പൂക്കര സ്വദേശി (27, സ്തീ)
 • ചിരട്ടക്കുന്ന് സ്വദേശി (54, പുരുഷന്‍)
 • ആലത്തൂര്‍ സ്വദേശി (30, പുരുഷന്‍)
 • ചാലക്കുടി സ്വദേശി ( 50, പുരുഷന്‍)
 • പൊറുത്തുശ്ശേരി സ്വദേശി (22, പുരുഷന്‍)
 • കുറുക്കന്‍പാറ സ്വദേശികളായ (16 വയസ്സുളള ആണ്‍കുട്ടി) (55 വയസുള്ള സ്ത്രീ), (42 വയസുള്ള സ്ത്രീ), (46 വയസുള്ള പുരുഷന്‍)
 • ചെറളയം സ്വദേശികളായ (26 വയസുള്ള സ്ത്രീ), (7 വയസ്സുളള പെണ്‍കുട്ടി), (22 വയസുള്ള സ്ത്രീ)
 • അകമല സ്വദേശി (60, സ്ത്രീ)
 • പനങ്ങളും സ്വദേശി (47, സ്ത്രീ)
 • രോഗ ഉറവിടമറിയാത്ത വേളൂക്കര സ്വദേശി (29, പുരുഷന്‍)
 • രോഗ ഉറവിടമറിയാത്ത നെന്‍മണിക്കര സ്വദേശി (63, പുരുഷന്‍),
 • ചാലക്കുടി ക്ലസ്റ്ററില്‍ നിന്ന് രോഗം പകര്‍ന്ന ചാലക്കുടി സ്വദേശി (64, പുരുഷന്‍)
 • ഇരിങ്ങാലക്കുട ക്ലസ്റ്ററില്‍ നിന്ന് രോഗം പകര്‍ന്ന നടത്തറ സ്വദേശി (22, സ്ത്രീ)
 • കെഎസ്ഇ ക്ലസ്റ്ററില്‍ നിന്ന് രോഗം പകര്‍ന്ന വേളൂക്കര സ്വദേശി (17, പുരുഷന്‍)
 • പുല്ലൂര്‍ സ്വദേശി (23, പുരുഷന്‍)
 • കെഎല്‍എഫ് ക്ലസ്റ്ററില്‍ നിന്ന് രോഗം പകര്‍ന്ന കൊടകര സ്വദേശി (41, പുരുഷന്‍)

ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവര്‍

 • ഉത്തര്‍പ്രദേശില്‍ നിന്നും വന്ന വടക്കാഞ്ചേരി സ്വദേശി (5 വയസ്സ്)
 • ഗുജറാത്തില്‍ നിന്നും വന്ന കോടശ്ശേരി സ്വദേശി (44, പുരുഷന്‍),
 • സൗദിയില്‍ നിന്ന് വന്ന (58, പുരുഷന്‍)
 • പറപ്പൂക്കര സ്വദേശി (42, പുരുഷന്‍)
 • മാള സ്വദേശി (30, പുരുഷന്‍)
 • ഒമാനില്‍ നിന്നു വന്ന കൊരട്ടി സ്വദേശി (38, പുരുഷന്‍)

രോഗം സ്ഥിരീകരിച്ച 422 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 21 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 12866 പേരില്‍ 12377 പേര്‍ വീടുകളിലും 489 പേര്‍ ആശുപത്രികളിലുമാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം