Categories
Kozhikode

കോവിഡ് ടെസ്റ്റ് : പ്രവാസികളെ പീഡിപ്പിക്കുന്നത് നിര്‍ത്തണം – കെ.എം.സി.സി

കോഴിക്കോട് : കോവിഡ് ടെസ്റ്റിന്റെ പേരില്‍ പ്രവാസികളെ പീഡിപ്പിക്കുന്ന നടപടി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് കെ.എം.സി.സി. 72 മണിക്കൂര്‍ സാധുതയുള്ള നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായാണ് യാത്രക്കാര്‍ വിമാനത്താവളങ്ങളിലെത്തുന്നത്.

തുടര്‍ന്ന് നാലോ അഞ്ചോ മണിക്കൂര്‍ യാത്ര ചെയ്താല്‍ പോലും വിമാനമിറങ്ങുമ്പോള്‍ വീണ്ടും പണം മുടക്കി ടെസ്റ്റ് ചെയ്യുകയെന്നത് അനാവശ്യമാണ്. ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ ശേഷം വീണ്ടും ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആണെന്ന് ഉറപ്പാക്കണം.

ഇതോടെ ഒരു യാത്രക്ക് പ്രവാസികള്‍ 3 ടെസ്റ്റുകള്‍ക്കു വേണ്ടി പതിനായിരത്തോളം രൂപ മുടക്കേണ്ടി വരികയാണ്. അഞ്ച് അംഗങ്ങളുള്ള കുടുംബത്തിന് ടെസ്റ്റിനു വേണ്ടി മാത്രം 50,000 രൂപ മുടക്കേണ്ടി വരും. ഗള്‍ഫ് രാജ്യങ്ങളില്‍ ടെസ്റ്റിന് ആറായിരത്തില്‍പരം രൂപ ചെലവുണ്ട്.

ഇന്ത്യയിലെ പല വിമാനത്താവളങ്ങളിലും സൗജന്യ ടെസ്റ്റ് നല്‍കുന്നുണ്ട്. 500 രൂപയ്ക്കു ടെസ്റ്റ് നല്‍കുന്ന വിമാനത്താവളങ്ങളുമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ടെസ്റ്റ് സൗജന്യമാക്കണമെന്നും കെ.എം.സി.സി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ദുബൈ കെ.എം.സിസി പ്രസിഡന്റ് ഇബ്രാഹീം എളേറ്റില്‍ സഊദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഖാദര്‍ ചെങ്കള, കുവൈത്ത് കെ.എംസി.സി പ്രസിഡന്റ് ശറഫു കണ്ണേത്ത് ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റ് ഒകെ ഇബ്രാഹീം , ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദ് പേരോട് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നിരവധി പേരാണ് തൊഴില്‍ നഷ്ടമായും ബിസിനസ് തകര്‍ന്നും നാട്ടിലേക്ക് തിരിക്കുന്നത്. ഇവരില്‍ പലര്‍ക്കും സന്നദ്ധ സംഘടനകള്‍ ടിക്കറ്റെടുത്ത് നല്‍കുന്നുണ്ട്. അത്തരക്കാരില്‍ നിന്നു പോലും കേവിഡ് ടെസ്റ്റിന്റെ പേരില്‍ പണം പിടുങ്ങാനാണ് സര്‍ക്കാര്‍ അവസരമൊരുക്കുന്നത്.

സംസ്ഥാന സര്‍ക്കാറും ഇക്കാര്യത്തില്‍ ഉത്തരവാദിത്തം കാണിക്കണം. പ്രളയ കാലത്ത് കോടികളാണ് ഗള്‍ഫില്‍ നിന്നും പിരിച്ചു കൊണ്ടു വന്നത്. എന്നാല്‍ പ്രവാസികളുടെ കാര്യം വരുമ്പോള്‍ കേരള സര്‍ക്കാര്‍ മുഖം തിരിക്കുകയാണ്.

പെന്‍ഷന്‍ ഇനത്തില്‍ അന്യ സംസ്ഥാന പ്രവാസി 100 രൂപ അടയ്‌ക്കേണ്ടി വരുമ്പോള്‍ ഗള്‍ഫിലുള്ളവര്‍ പ്രതിമാസം 350 രൂപയാണ് അടയ്‌ക്കേണ്ടി വരുന്നത്. ഒരു വര്‍ഷത്തിനിടെ ആയിരത്തോളം മലയാളികള്‍ വിദേശത്ത് മരണപ്പെട്ടു.

അവര്‍ക്ക് ഒരു രൂപ പോലും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായല്ല. കോവിഡ് കാലത്ത് ഗള്‍ഫില്‍ മരണപ്പെട്ട മലയാളികളുടെ കുടുംബത്തിന് എന്തുനല്‍കിയെന്ന് കേരള സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും കെ.എം.സി.സി നേതാക്കള്‍ ആവശ്യപ്പെട്ടു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: covid Test: Stop harassing expatriates: KMCC

NEWS ROUND UP