മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച കുഞ്ഞിന്റെ പരിശോധനാഫലം പുറത്ത്.

Loading...

ലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച കുഞ്ഞിന്റെ പരിശോധനാഫലം പുറത്ത്. കുഞ്ഞിന്റെ സ്രവ പരിശോധനാഫലം നെ​ഗറ്റീവാണ്.

മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന 56 ദിവസം പ്രായമുള്ള കുഞ്ഞ് ഇന്നലെ രാത്രിയാണ് മരിച്ചത്.

പാലക്കാട് ചത്തല്ലൂര്‍ സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്. കോയമ്പത്തൂരില്‍ നിന്ന് 20 ദിവസം മുൻപാണ് ഇവർ പാലക്കാട് എത്തിയത്. കുഞ്ഞിന് ശ്വാസ തടസമുണ്ടായിരുന്നു. ഇതേ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം, മഞ്ചേരി മെഡിക്കല്‍ കോളജിൽ ചികിത്സയിലായിരുന്ന മലപ്പുറം പരപ്പനങ്ങാടി സ്വദേശിയും മുന്‍ ഫുട്‌ബോള്‍ താരവുമായ ഹംസക്കോയ (61) കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് ബാധയുണ്ട്.

ന്യൂമോണിയ അടക്കമുള്ള മറ്റ് രോഗങ്ങള്‍ ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇക്കഴിഞ്ഞ 21-ാം തീയതി മുംബൈയില്‍ കുടുംബസമ്മേതം കേരളത്തില്‍ എത്തിയതായിരുന്നു. 24-ാം തീയതിയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നല്‍കി വരികയായിരുന്നു. 30-ാം തീയതിയോടെ ആരോഗ്യനില കൂടുതല്‍ വഷളാവുകയും വെന്റിലേറ്റിലേക്ക് മാറ്റുകയുമായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം