Categories
Kozhikode

മെഡിക്കല്‍ കോളേജില്‍ കോവിഡ് ടെലി ഐ.സി.യു പ്രവര്‍ത്തന സജ്ജമായി

തിരുവനന്തപുരം : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കോഴിക്കോടിന് പുതിയ കാല്‍വയ്പായി മെഡിക്കല്‍ കോളേജില്‍ കോവിഡ് ടെലി ഐസിയു പ്രവര്‍ത്തനമാരംഭിച്ചു.

ജില്ലാ ഭരണകൂടവും മെഡിക്കല്‍ കോളേജും നാഷണല്‍ ഹെല്‍ത്ത് മിഷനും ആസ്റ്റര്‍ മിംസും കൈ കോര്‍ക്കുന്ന ഈ സംരഭം ചികിത്സാ രംഗത്ത് രാജ്യത്തിനു തന്നെ മാതൃക സൃഷ്ടിക്കുകയാണ്.

കോവിഡ് ഐസിയുകളെ ബന്ധിപ്പിക്കുന്ന ഐസിയു ഗ്രിഡ് കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ പ്രവര്‍ത്തനസജ്ജമായി.

പല സ്ഥലങ്ങളിലുമുള്ള ഐ.സി.യുകളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയ കമാന്‍ഡ് റൂമുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

വയനാട് മാനന്തവാടി ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍കോഡ് മെഡിക്കല്‍ കോളേജ് എന്നിവയിലെ ഐ.സി.യുകള്‍, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐ.സി.യുകള്‍ എന്നിവയാണ് കമാന്‍ഡ് റൂമുമായി ബന്ധിപ്പിച്ചിട്ടുള്ളത്.

ഇതുവഴി മെഡിക്കല്‍ കോളേജിലെ പ്രഗത്ഭരായ ഡോക്ടര്‍മാരുടെ സേവനം ഈ ജില്ലകളില്‍ ലഭ്യമാവും.

കമാന്‍ഡ് റൂം സജ്ജമാക്കുന്നതിനായി കോഴിക്കോട് ആസ്റ്റര്‍ മിംസ് 4.5 ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ ലഭ്യമാക്കി. ടെലിറൌണ്ട്‌സ് വഴി രോഗികളെ പരിശോധിക്കാം.

രോഗികളുടെ വിവിധ വിവരങ്ങള്‍ കോവിഡ് 19 ജാഗ്രത പോര്‍ട്ടല്‍ വഴി പരിശോധിക്കാന്‍ സാധിക്കും. ഹൈ ഡെഫിനിഷന്‍ കാമറകള്‍ വഴി വീഡിയോ കണ്‍സല്‍റ്റേഷന്‍ സൗകര്യവും പോര്‍ട്ടലില്‍ ഒരുക്കിയിട്ടുണ്ട്.

ആവശ്യമെങ്കില്‍ ജില്ലയിലെ ഇന്റന്‍സിവിസ്റ്റുകളുടെ സേവനം കൂടി ഉപയോഗപ്പെടുത്തും. ഒരേ സമയം 75ഓളം ഐസിയുകളെ ഉള്‍പ്പെടുത്താന്‍ പറ്റുന്ന വിധമാണ് കോവിഡ് 19ജാഗ്രത പോര്‍ട്ടല്‍ തയ്യാറാക്കിയിരിക്കുന്നത്.

ഇതോടെ പരമാവധി പേര്‍ക്ക് ക്രിട്ടിക്കല്‍ കെയര്‍ സേവനം ഉറപ്പാക്കാന്‍ കഴിയും.

ജില്ലാ കലക്ടര്‍ സാംബശിവ റാവു കോവിഡ് ടെലി ഐ.സി.യു സന്ദര്‍ശിച്ചു.

മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ശ്രീജയന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ നവീന്‍ എന്നിവരും കലക്ടര്‍ക്ക് ഒപ്പം സന്ദര്‍ശനം നടത്തി.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP