Categories
കായികം

കൊവിഡ് ലക്ഷണങ്ങള്‍ ; ഭുവനേശ്വര്‍ കുമാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു.

ന്യൂഡല്‍ഹി : കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു.

ഭാര്യ നുപുര്‍ നഗറിനും കൊവിഡ് ലക്ഷണങ്ങളുണ്ട്. കഴിഞ്ഞ 22നായിരുന്നു ഭുവിയുടെ അമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

അതിന് പിന്നാലെയാണ് ഇരുവരും ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയ്ത്. ഇതിനിടെ താരത്തിന് പോസിറ്റീവായെന്നുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്.

ഇംഗ്ലണ്ട് പര്യടനനത്തിനും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനുമുള്ള ടീമിനുമുള്ള ടീമില്‍ ഭുവി ഉള്‍പ്പെട്ടിരുന്നില്ല. അടുത്തമാസം നടക്കുന്ന ശ്രീലങ്കന്‍ പര്യടനമാണ് ഭുവിക്ക് ഇനി കളിക്കേണ്ടത്.

പ്രധാനതാരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തിന് പുറപ്പെടുന്നതിനാല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ പ്രധാനിയാണ് ഭുവി.

ഇനി കൊവിഡാണെങ്കില്‍ കൂടി അപ്പോഴേക്കും ജൂണ്‍ ആവുമ്പോഴേക്കും പൂര്‍ണ കായികക്ഷമത കൈവരിക്കുമെന്നാണ് വിലയിരുത്തല്‍.

അമ്മയ്ക്ക് കൊവിഡ് ബാധിച്ച സമയത്ത് നടത്തിയ പരിശോധനയില്‍ കുടുംബാംഗങ്ങള്‍ നെഗറ്റീവായിരുന്നു.

പരിക്കിനെ തുടര്‍ന്ന് ഏറെനാള്‍ പുറത്തായിരുന്ന ഭുവി ഇംഗ്ലണ്ടിനെതിരെ നിശ്ചിത ഓവര്‍ മത്സരങ്ങള്‍ക്കാണ് തിരിച്ചെത്തിയത്. പിന്നാലെ ഐപിഎല്ലും കളിച്ചു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: covid symptoms; Bhuvneshwar Kumar entered the quarantine.

NEWS ROUND UP