Categories
Cinema

എസ്പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് ഫലം നെഗറ്റീവ്

സ്പി ബാലസുബ്രഹ്മണ്യത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി. മകൻ ചരണാണ് ഇക്കാര്യം ട്വിറ്ററിലുടെ അറിയിച്ചത്. എസ്പിബിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും ട്വീറ്റിൽ കുറിച്ചിട്ടുണ്ട്.

ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.

ഇതിന് പിന്നാലെ ആരോഗ്യ നില വഷളായതിനെ തുടർന്ന് താരത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററും ഇസിഎംഒ സപ്പോർട്ടും എസ്പിബിക്ക് നൽകിയിരുന്നു.

ആരോഗ്യ നില ഗുരുതരമാണെന്ന മെഡിക്കൽ ബുളറ്റിൻ പുറത്തുവന്നതിന് പിന്നാലെ താരങ്ങളായ രജനീകാന്ത്, കമൽ ഹാസൻ അടക്കമുള്ളവർ എസ്പിബി എത്രയും പെട്ടെന്ന് സുഖംപ്രാപിക്കട്ടേയെന്ന ട്വീറ്റുകളുമായി രംഗത്തെത്തിയിരുന്നു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP