Categories
headlines

രാജ്യത്ത് കോവിഡ് രോഗികള്‍ 58 ലക്ഷം കടന്നു

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗികള്‍ 58 ലക്ഷം കടന്നു. 58,18,570 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 86,052 കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്.

1141 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ സർക്കാർ കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് മരണം 92,290 ആയി. 1.59 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്.

81,177 പേർ കൂടി രോഗമുക്തി നേടി. നിലവിൽ 47,56,164 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. മഹാരാഷ്ട്രയിൽ ഇന്നലെ 19,164 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആന്ധ്രാപ്രദേശിൽ 7,855 ഉം കർണാടകയിൽ 7710 എന്നിങ്ങനെയാണ് പ്രതിദിന രോഗബാധ.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP