Categories
അന്തര്‍ദ്ദേശീയം

കൊവിഡ് ടെസ്റ്റ് നെഗറ്റീവായ പെണ്‍കുട്ടിയില്‍ നിന്ന്  കൊവിഡ് പകര്‍ന്നത് 11 പേര്‍ക്ക്.

കൊവിഡ് ടെസ്റ്റ് നെഗറ്റീവായതിന് പിന്നാലെ ബന്ധുക്കള്‍ക്കൊപ്പം യാത്ര പോയ പെണ്‍കുട്ടിയില്‍ നിന്ന്  കൊവിഡ് പകര്‍ന്നത് 11 പേര്‍ക്ക്.

ടെസ്റ്റ് നെഗറ്റീവ് എന്ന് കാണിച്ചതോടെ മറ്റ് സുരക്ഷാമാനദണ്ഡങ്ങളെല്ലാം തന്നെ കാറ്റില്‍ പറത്തി, മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതാണ് ഇതിന് കാരണമായതെന്നും സിഡിസി വ്യക്തമാക്കുന്നു.

യുഎസിലെ ‘സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍’ (സിഡിസി) ആണ് ഇത്തരമൊരു കേസ് സ്റ്റഡിയെ കുറിച്ച് പ്രതിപാദിക്കുന്നത്.

ടെസ്റ്റ് ഫലം നെഗറ്റീവായതോടെ പെണ്‍കുട്ടിയെ യാത്രയില്‍ പങ്കെടുപ്പിക്കാന്‍ മാതാപിതാക്കളും ബന്ധുക്കളും തീരുമാനിച്ചു. വളരെ അടുപ്പമുള്ളവര്‍ മാത്രം പങ്കെടുത്ത യാത്രയില്‍ ആരും മാസ്‌ക് ധരിക്കുകയോ സാമൂഹികാകലം പാലിക്കുകയോ ചെയ്തിരുന്നില്ല.

ഇതിനിടെ പെണ്‍കുട്ടിയുമായി അടുത്തിടപഴകിയ 11 പേര്‍ക്ക് രോഗം പകര്‍ന്നു. പിന്നീട് ലക്ഷണങ്ങള്‍ കണ്ടെത്തിയപ്പോള്‍ മാത്രമാണ് ഇക്കാര്യം സ്ഥിരീകരിക്കാനായത്.

കൊവിഡ് ടെസ്റ്റ് നെഗറ്റീവാണെന്ന് ഉറപ്പിച്ചുകഴിഞ്ഞാലും ഏതാനും ദിവസത്തേക്ക് കൂടി ഐസൊലേഷനില്‍ തന്നെ തുടരുന്നതാണ് ഉത്തമം എന്നാണ് ഈ കേസ് ഉദ്ദരിച്ചുകൊണ്ട് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

അതല്ലെങ്കില്‍ പലവട്ടം ടെസ്റ്റ് ചെയ്ത് നെഗറ്റീവായി എന്നത് ഉറപ്പിക്കുക. അതുപോലെ എത്ര അടുപ്പമുള്ളവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയാണെങ്കിലും മാസ്‌ക് ധരിക്കാനും സാമൂഹികാകലം പാലിക്കാനും ശ്രദ്ധിക്കുക.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: According to the CDC, the test was negative and all other safety measures were blown out of proportion.

NEWS ROUND UP