Categories
കായികം

ന്യൂ​സി​ല​ന്‍​ഡി​ലെ​ത്തി​യ പാ​ക്കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ലെ ഒ​രു താ​ര​ത്തി​ന് കൂ​ടി കോ​വി​ഡ് പോസിറ്റീവ്

വെ​ല്ലിം​ഗ്ട​ണ്‍ : ട്വ​ന്‍റി-20, ടെ​സ്റ്റ് സീ​രി​സി​നാ​യി ന്യൂ​സി​ല​ന്‍​ഡി​ലെ​ത്തി​യ പാ​ക്കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ലെ ഒ​രു താ​ര​ത്തി​ന് കൂ​ടി കോ​വി​ഡ്-19 പോ​സി​റ്റീ​വാ​യി.

ന്യൂ​സി​ല​ന്‍​ഡ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ ന്യൂ​സി​ല​ന്‍​ഡി​ലെ​ത്തി കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന പാ​ക് ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളു​ടെ എണ്ണം ഏ​ഴാ​യി.

പാ​ക്കി​സ്ഥാ​ന്‍ ക്രി​ക്ക​റ്റ് ടീം ​അം​ഗ​ങ്ങ​ള്‍, സ്റ്റാ​ഫ് തു​ട​ങ്ങി 53 അം​ഗ സം​ഘ​മാ​ണ് ന്യൂ​സി​ല​ന്‍​ഡി​ല്‍ ന​വം​ബ​ര്‍ 24ന് ​എ​ത്തി​യ​ത്. അ​ന്നു ത​ന്നെ ശേ​ഖ​രി​ച്ച സ്ര​വ​ങ്ങ​ളു​ടെ പ​രി​ശോ​ധ​നാ​ ഫ​ലം പു​റ​ത്തു​വന്നപ്പോ​ഴാ​ണ് ആ​റ് പാ​ക് താ​ര​ങ്ങ​ള്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​വ​ര്‍ 14 ദി​വ​സ​ത്തെ ക്വാ​റന്‍റീ​നി​ലാ​ണ്. മ​റ്റു ടീം ​അം​ഗ​ങ്ങ​ളും അ​വ​രു​ടെ താ​മ​സ സ്ഥ​ല​ത്തി​ന്‍റെ പ​രി​സ​ര​ത്തു മാ​ത്ര​മാ​യി ഒ​തു​ങ്ങ​ണം. സാ​മൂ​ഹി​ക ഇ​ട​പെ​ട​ല്‍ അ​നു​വ​ദി​ക്കി​ല്ല.

ഡി​സം​ബ​ര്‍, ജ​നു​വ​രി മാ​സ​ങ്ങ​ളി​ലാ​യി മൂ​ന്ന് ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളും ര​ണ്ട് ടെ​സ്റ്റു​മാ​ണ് ഷെ​ഡ്യൂ​ള്‍ ചെ​യ്തി​രു​ന്ന​ത്.

ആ​ദ്യ ട്വ​ന്‍റി-20 മ​ത്സ​രം ഡി​സം​ബ​ര്‍ 18ന് ​ന​ട​ക്കേ​ണ്ടി​യി​രു​ന്ന​താ​ണ്. പാ​ക് ടീ​മി​ലെ ഒ​രാ​ള്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​മോ​യെ​ന്ന കാ​ര്യം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: covid for a crickter Pakistan cricket team Positive in the New Zealand

NEWS ROUND UP