വയനാട് ജില്ലയില്‍ 19 പേര്‍ക്ക് കൂടി കോവിഡ് ; 19 പേര്‍ക്ക് രോഗ മുക്തി

Loading...
യനാട് ജില്ലയില്‍ ഇന്ന് (02.08.20) 19 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 19 പേര്‍ രോഗമുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 689 ആയി. ഇതില്‍ 337 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 351 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 336 പേര്‍ ജില്ലയിലും 15 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.

ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍

വാളാട് സമ്പര്‍ക്കത്തിലുള്ള 17 പേരും (11 പുരുഷന്മാരും 6 സ്ത്രീകളും) ഉറവിടം വ്യക്തമല്ലാത്ത രണ്ടു പേരുമാണ് ഇന്ന് പോസിറ്റീവായത്. കുപ്പാടിത്തറ സ്വദേശി (40), പേരാല്‍ സ്വദേശി (32) എന്നിവരാണ് ഉറവിടം വ്യക്തമല്ലാത്തവര്‍.

രോഗമുക്തി നേടിയവര്‍

പേരിയ (40, 13, 16), എടവക (37), പൊരുന്നന്നൂര്‍ (32), മുട്ടില്‍ (52), നെന്മേനി (23, 34, 24), ബത്തേരി (23, 20), ചുള്ളിയോട് (36), ബേഗൂര്‍ (19, 19), തൊണ്ടര്‍നാട് (50), കുറുക്കന്‍മൂല (50, 22), കാക്കവയല്‍ (35), വാളാട് (24) സ്വദേശികളാണ് രോഗമുക്തി നേടിയത്.

222 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (02.08) പുതുതായി നിരീക്ഷണത്തിലായത് 222 പേരാണ്. 198 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2864 പേര്‍. ഇന്ന് വന്ന 33 പേര്‍ ഉള്‍പ്പെടെ 368 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1156 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 22401 സാമ്പിളുകളില്‍ 21300 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 20661 നെഗറ്റീവും 689 പോസിറ്റീവുമാണ്.

കണ്ടെയ്ന്‍മെന്റ് സോണുകള്‍

പൊഴുതന ഗ്രാമപഞ്ചായത്തിലെ 1, 2, 3, 4, 5, 6, 10, 11, 12, 13 വാര്‍ഡുകളും കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡും കണ്ടെയ്ന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 15, 16, 17 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്ന് ഒഴിവാക്കി. അഞ്ചാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി തുടരും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം