വയനാട് ജില്ലയില്‍ 124 പേര്‍ക്ക് കൂടി കോവിഡ് ; എല്ലാവര്‍ക്കും രോഗബാധ സമ്പര്‍ക്കത്തിലൂടെ

Loading...

യനാട് ജില്ലയില്‍ ഇന്ന് (31.07.20) 124 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. I24  പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 19 പേര്‍ രോഗ മുക്തി നേടി.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 624 ആയി. ഇതില്‍ 313 പേര്‍ രോഗ മുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 310 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ ജില്ലയില്‍ 302 പേരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഏഴും എറണാകുളത്ത് ഒരാളും ചികിത്സയില്‍ കഴിയുന്നു.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍:

വാളാട് കേസുമായി സമ്പര്‍ക്കത്തിലുള്ള 101 വാളാട് സ്വദേശികള്‍ക്കും,
മൂളിത്തോട്- 2,
കെല്ലൂര്‍ -8,
പയ്യമ്പള്ളി -3,
കോട്ടത്തറ -1,
പനമരം -1,
ഏചോം -2,
തൃശൂര്‍ -2,
ആലാറ്റില്‍ -1,
നല്ലൂര്‍നാട് -2,
കുഞ്ഞോം – ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

രോഗമുക്തി നേടിയവര്‍:

എടവക (15, 46, 12, 57), കണിയാമ്പറ്റ (6, 24), തൊണ്ടര്‍നാട് (2, 35, 27), മൂപ്പൈനാട് (35, 11), അമ്പലവയല്‍ (36, 28), പൊഴുതന (37, 50), ചെതലയം (29), പുല്‍പ്പളളി (26), പേരിയ (31), തരുവണ (42) സ്വദേശികളായ 19 പേരാണ് രോഗമുക്തരായത്.

249 പേര്‍ പുതുതായി നിരീക്ഷണത്തില്‍:

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (31.07) പുതുതായി നിരീക്ഷണത്തിലായത് 249 പേരാണ്. 92 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2753 പേര്‍. ഇന്ന് വന്ന 42 പേര്‍ ഉള്‍പ്പെടെ 309 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ നിന്ന് ഇന്ന് 1437 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 20,229 സാമ്പിളുകളില്‍ 19,054 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 18,384 നെഗറ്റീവും 624 പോസിറ്റീവുമാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം