മലപ്പുറം : മലപ്പുറം ജില്ലയിലെ സര്‍കാര്‍ ഹയര്‍ സെകന്‍ഡറി സ്കൂളില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ 186 വിദ്യാര്‍ഥികള്‍ക്കും 74 അധ്യാപകര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചു.

പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ പഠനം ആരംഭിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരമാണ് പരിശോധനാഫലം പുറത്തുവന്നത്.
സമൂഹാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ സഹകരണത്തോടെ വെള്ളിയാഴ്ചയാണ് പത്താം ക്ലാസ് വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പെടെയുള്ളവരുടെ സാമ്ബിള്‍ ആര് ടി പി സി ആര് പരിശോധനയ്ക്കായി എടുത്തത്.
ഇതില്‍ ഒരു സ്കൂളിലെ 150 വിദ്യാര്‍ഥികള്‍ക്കും 34 അധ്യാപകര്‍ക്കും മറ്റൊരു സ്കൂളിലെ 40 അധ്യാപകര്‍ക്കും 36 വിദ്യാര്‍ഥികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ മുഴുവന്‍ സ്കൂളുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്കി.
വിദ്യാര്‍ഥികളില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മറ്റുകുട്ടികള്‍ക്കും അധ്യാപകര്‍ക്കും പരിശോധന നടത്തിയത്. 684 പേരുടെ സാമ്ബിളുകള്‍ ആണ് പരിശോധിച്ചത്.
News from our Regional Network
English summary: covid expansion; Extreme caution advised in schools in Malappuram