ലഹരിമരുന്ന് കേസിലെ പ്രതിക്ക് കോവിഡ്; പുനലൂര്‍ സ്റ്റേഷനിൽ നിയന്ത്രണം

Loading...

കൊല്ലം : ലഹരി മരുന്ന് കേസ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പുനലൂർ പൊലീസ് സ്റ്റേഷനിൽ നിയന്ത്രണം ഏർപ്പെടുത്തി.

ഇൻസ്പെക്ടർ അടക്കം 15 പൊലീസ് ഉദ്യോഗസ്ഥരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

പട്രോളിങ് സംഘം അടക്കം സ്റ്റേഷനിൽ വന്നു പോയ മറ്റു പൊലീസുകാരുടെ വിശദാംശങ്ങളും ശേഖരിക്കുകയാണ്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

സ്റ്റേഷൻ അണുവിമുക്തമാക്കി. അതിനിടെ അഞ്ചലിൽ കൊവിഡ് കെയർ സെന്‍ററില്‍ ലഹരി വസ്തുക്കൾ എത്തിക്കുന്നത് തടഞ്ഞവർക്ക് നേരെ ആക്രമണമുണ്ടായി.

കൊവിഡ് കെയർ സെന്ററിലെ സന്നദ്ധ പ്രവർത്തകർക്കാണ് മർദനമേറ്റത്. പ്രവേശന കവാടത്തിന്റെ പൂട്ടും തകർത്തു. സംഭവത്തിൽ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം