ഇന്ത്യയില്‍ കോവിഡ് സമൂഹ വ്യാപനം ; കേന്ദ്രസർക്കാരിനെ തള്ളി ആരോ​ഗ്യ വിദ​ഗ്ധർ

Loading...

ഇന്ത്യയിലെ പല സ്ഥലങ്ങളിലും കോവിഡ് സമൂഹ വ്യാപനം നടന്ന് കഴിഞ്ഞിട്ടുണ്ടെന്ന് ആരോഗ്യ രംഗത്തെ വിദഗ്‌ധരുടെ സംഘടന. ആരോഗ്യ രംഗത്ത് ദീർഘകാല അനുഭവമുള്ളവരുടെ അഭിപ്രായം തേടാതെയെടുത്ത പല തീരുമാനങ്ങളും തിരിച്ചടിയായി.

ഇന്ത്യൻ പബ്ലിക്​ ഹെൽത്ത്​ അസോസിയേഷൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ്​ പ്രിവന്റീവ്​ ആൻഡ്​ ​സോഷ്യൽ മെഡിസിൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ്​ എപ്പിഡമോളജിസ്​റ്റ്​ എന്നീ സംഘടനകളുടെ സംയുക്ത പ്രസ്​താവനയിലാണ്​ രാജ്യത്ത് സമൂഹ വ്യാപമുണ്ടായതായി പറയുന്നത്.

പകർച്ചവ്യാധികളെ നേരിട്ട് കൈകാര്യം ചെയ്യാത്ത ആരോഗ്യ രംഗത്തുള്ളവരും ഉദ്യോഗസ്ഥരുമാണ് സർക്കാരിന് ഉപദേശം നൽകിയത്. മുന്നൊരുക്കങ്ങൾ ഇല്ലാതെ രാജ്യം സമ്പൂർണ അടച്ചുപൂട്ടലിലേക്ക് പോയത് തിരിച്ചടിയായെന്നും വിമര്‍ശനം.

മുംബൈ, ഡൽഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന്​ വിവിധ സംസ്ഥാനങ്ങളിലേക്ക്​ ആളുകളെ എത്തിക്കാൻ കേന്ദ്ര സർക്കാർ തയാറായത്​ രണ്ടാം ഘട്ട ലോക്ക് ഡൗണിന്​ ​ശേഷമാണ്​.

അപ്പോഴേക്കും​ കൂടുതൽ പേരിലേക്ക്​ രോഗം പടരാൻ തുടങ്ങിയിരുന്നു. ഇതോടെ രോഗബാധിതർ വിവിധ സ്ഥലങ്ങളിലേക്ക്​ സഞ്ചരിക്കുന്ന സാഹചര്യമുണ്ടാക്കി. ഇത് രോ​ഗവ്യാപനത്തിന് കാരണമായെന്നും വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിൽ സമൂഹ വ്യാപനം ഇല്ലെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാല്‍ കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് പ്രതിദിനം വര്‍ധിക്കുകയാണ്.

രോഗബാധിതരുടെ എണ്ണത്തില്‍ ഫ്രാന്‍സിനെ മറികടന്ന് ഇന്ത്യ ഏഴാം സ്ഥാനത്തെത്തി. 24 മണിക്കൂറിനിടെ 230 കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 5394 ആയി. 8392 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.

ഡല്‍ഹിയിലെ ഐസിഎംആർ ആസ്ഥാനം അടക്കേണ്ട സാഹചര്യമുണ്ടായി. ഐസിഎംആറിലെ ശാസ്ത്രജ്ഞന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് സ്ഥാപനം അടച്ചത്.

അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയുമാണ് ഐസിഎംആർ അടച്ചിടുക. മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ ശാസ്ത്രജ്ഞനാണ് കോവിഡ് കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ച ഐസിഎംആർ ഡയറക്ടർ ഉൾപ്പടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിൽ ഇദ്ദേഹമുണ്ടായിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം