രാജ്യത്ത് കൊവിഡ് കേസുകള്‍ ഒന്നേകാല്‍ ലക്ഷം കടന്നു

Loading...

രാജ്യത്ത് കൊവിഡ് കേസുകള്‍ ഒന്നേകാല്‍ ലക്ഷം കടന്നു. തുടർച്ചയായി രണ്ടാം ദിവസവും ഇന്ത്യയിൽ 24 മണിക്കൂറിനിടെ ആറായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം 125,000 കടന്നു.

24 മണിക്കൂറിനിടെ ഇന്ത്യയിൽ 6654 പോസിറ്റീവ് കേസുകളും 137 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. കൊവിഡ് ബാധിതരുടെ എണ്ണം 125101 ആയി. മരണസംഖ്യ 3720 ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 69597 ആണ്. 51784 പേർ രോഗമുക്തരായി.

മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ 44000 കടന്നു. 24 മണിക്കൂറിനിടെ 2940 പോസിറ്റീവ് കേസുകളും 63 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ആകെ കൊവിഡ് കേസുകൾ 44582ഉം മരണം 1517ഉം ആയി. മുംബൈയിൽ 1751 പേർ കൂടി രോഗികളായി. 24 മണിക്കൂറിനിടെ 27 പേർ മരിച്ചു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ധാരാവിയിൽ 53 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. തമിഴ്‌നാട്ടിൽ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്ത 786 കേസുകളിൽ 569ഉം ചെന്നൈയിലാണ്. ആകെ കൊവിഡ് കേസുകൾ 14,753 ആയി. 98 പേർ മരിച്ചു. ഗുജറാത്തിൽ പോസിറ്റീവ് കേസുകൾ 13000 കടന്നു.

24 മണിക്കൂറിനിടെ 363 കേസുകളും 29 മരണവും റിപ്പോർട്ട് ചെയ്തു. ഇതിൽ അഹമ്മദാബാദിലാണ് 275 പുതിയ കേസുകൾ. 26 പേർ മരിച്ചു. ഡൽഹിയിൽ 24 മണിക്കൂറിനിടെ 660 പുതിയ കേസുകളും 14 മരണവും റിപ്പോർട്ട് ചെയ്തു. രാജസ്ഥാനിൽ ആകെ കേസുകൾ 6494ഉം ഉത്തർപ്രദേശിൽ 5735ഉം ആയി ഉയർന്നു.

അതേസമയം, ലോക്ക് ഡൗൺ തീരുമാനത്തിലൂടെ 20 ലക്ഷം പോസിറ്റീവ് കേസുകളും 54,000 മരണവും ഒഴിവായെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ വിശദീകരിക്കുന്നത്. മരണനിരക്ക് 3.13ൽ നിന്ന് 3.02 ശതമാനമായി കുറഞ്ഞുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം