കോവിഡ് ആശങ്കയില്‍ വാളാട് ; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 215 പേർക്ക്

Loading...

വയനാട് : കോവിഡ് ആശങ്കയില്‍ വയനാട്ടിലെ വാളാട്. 1700ഓളം പരിശോധനകൾ നടത്തിയ വാളാട് 215 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വാളാട് തീവ്രവ്യാപനശേഷിയുള്ള വൈറസാണ് പടരുന്നതെന്നാണ് നിഗമനം

വാളാട് ക്ലസ്റ്ററിൽ ഒരാഴ്ചക്കിടെ 1700 ൽപ്പരം പേരെയാണ് ആരോഗ്യവകുപ്പ് ആന്റിജൻ പരിശോധനക്ക് വിധേയമാക്കിയത്. 215 പേർക്കാണ് ക്ലസ്റ്ററിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

ഇതിൽ വാളാടിന് പുറത്ത് നിന്നുള്ളവരുമുണ്ട്. നിലവിൽ വാളാട് കൂടംകുന്ന് ഉൾപ്പെടെ മൂന്നിടങ്ങളിലാണ് പരിശോധന നടക്കുന്നത്. വാളാട് സമ്പർക്ക പട്ടികയിലുള്ളവരുടെ പരിശോധന ഇന്നത്തോടെ അവസാനിക്കും. മേഖലയിൽ നിയന്ത്രണങ്ങൾ 28 ദിവസവും തുടരും.

തവിഞ്ഞാലിലെ മരണാനന്തര ചടങ്ങിലും രണ്ട് വിവാഹ ചടങ്ങുകളിലും പങ്കെടുത്ത മുഴുവൻ പേരിലും പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. ഇനി രോഗലക്ഷണങ്ങൾ ഉള്ളവരെയായിരിക്കും വരും ദിവസങ്ങളിൽ പരിശോധിക്കുക.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം