Categories
Kannur

കൊവിഡ്: കണ്ണൂര്‍ ജില്ലയില്‍ 301 പേര്‍ക്കു കൂടി രോഗമുക്തി

കണ്ണൂര്‍ : കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 301 പേര്‍ക്ക് കൂടി വെള്ളിയാഴ്ച (നവംബര്‍ 20) രോഗം ഭേദമായി.

ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 26618 ആയി.

ഹോം ഐസോലേഷനില്‍ നിന്ന് 238 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്ന് 13 പേരും തലശേരി ജനറല്‍ ആശുപത്രിയിൽ നിന്ന് ഒമ്പത് പേരും കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജിൽ നിന്ന് അഞ്ച് പേരുമാണ് രോഗമുക്തരായത്.

മുണ്ടയാട് സിഎഫ്എല്‍ടിസിയിൽ നിന്ന് നാല് പേരും എകെജി ഹോസ്പിറ്റൽ, സ്പോർട്സ് ഹോസ്റ്റൽ സിഎഫ്എല്‍ടിസി, സെഡ് പ്ലസ് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് പേര്‍ വീതവും മിംസ് കണ്ണൂർ, കണ്ണൂർ ജില്ലാ ആശുപത്രി,

ഇന്ദിരാഗാന്ധി ഹോസ്പിറ്റൽ, ജോസ്ഗിരി ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേർ വീതവും അഭിലാഷ് ടൂറിസ്റ്റ് ഹോം, ബി എച്ച് എം കാലിക്കറ്റ്, ചെറുകുന്ന് കോൺവൻ്റ് ഹോസ്പിറ്റൽ, തലശേരി സഹകരണ ആശുപത്രി,

പാലയാട് സിഎഫ്എല്‍ടിസി, ചാത്തന്നൂർ ജനറല്‍ ആശുപത്രി, ജിം കെയർ, ഗോൾഡൺ ലോഡ്ജ് താണ, തിരുവനന്തപുരം ജനറല്‍ ആശുപത്രി, കോഴിക്കോട് ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ്,

നേവി ഹോസ്പിറ്റൽ, പാർക്കോ ഹോട്ടൽ, റയിൻബോ അപ്പാർട്ട്മെൻ്റ്, ശ്രീ ചന്ദ് ഹോസ്പിറ്റൽ, ടെലി ഹോസ്പിറ്റൽ എന്നിവിടങ്ങളില്‍ നിന്നും ഓരോ പേര്‍ വീതവും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.

ബാക്കി 3187 പേര്‍ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. 141 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

No items found
tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: covid: Another 301 people have been cured in Kannur district

NEWS ROUND UP