Categories
Kannur

കൊവിഡ് : കണ്ണൂര്‍ ജില്ലയില്‍ 138 പേര്‍ക്കു കൂടി  രോഗമുക്തി

കണ്ണൂര്‍ : കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 138 പേര്‍ക്ക് കൂടി വെള്ളിയാഴ്ച (നവംബര്‍ 27) രോഗം ഭേദമായി.

ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 28494 ആയി. ഹോം ഐസോലേഷനില്‍ നിന്ന് 122 പേരും കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും അഞ്ച് പേരും കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും മിഷന്‍ ഹോസ്പിറ്റല്‍, ദുബൈ, ജിംകെയര്‍, ഗള്‍ഫ്, ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍, കണ്ണൂര്‍ ഗവ. നേഴ്‌സിംഗ് ഹോസ്റ്റല്‍, മിംസ് കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നും ഓരോ പേര്‍ക്ക് വീതവും രോഗം ഭേദമായി.

ബാക്കി 2836 പേര്‍ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. 153 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: covid: Another 138 people have been cured in Kannur district

NEWS ROUND UP