Categories
Talks and Topics

കോവിഡും രാജ്യവും…” ന്യൂ നോർമൽ” ലോകമാകുമ്പോൾ…

ഉത്സവങ്ങൾ,കല്യാണങ്ങൾ, മേളകൾ തുടങ്ങിയ ആഘോഷവേളകളിൽ വലിയതോതിൽ ആളുകൾ കൂടുന്ന ഇന്ത്യാമഹാരാജ്യം ആണ് ഇന്ന് കോവിഡിനെ തുടർന്ന് അടച്ചുപൂട്ടി ഇരിക്കുന്നത്.

കഴിഞ്ഞ വർഷത്തേതിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ കൂടുതൽ യുവാക്കളിലേക്കും ഒരു കുടുംബത്തിലെ തന്നെ കൂടുതൽ പേരിലേക്കും രോഗം പടർന്നു പിടിക്കുന്നു എന്നതാണ് രണ്ടാം തരംഗത്തിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം. വ്യക്തി ശുചിത്വത്തിലൂടെയും സ്വയം പ്രതിരോധ മാർഗങ്ങളിലൂടെയും ഇത്തരം രോഗങ്ങളെ തടഞ്ഞു നിർത്തുന്നതിന് ഒരു പരിധിയുണ്ട്.

കടന്നുപോയ ഒരു വർഷത്തിലേറെയായി ലോകത്തെയാകെ ശ്വാസംമുട്ടിച്ചു കൊണ്ടിരിക്കുന്ന ഈ മഹാമാരി അതിന്റെ രൗദ്രഭാവം പുറത്തെടുക്കുമ്പോൾ ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്നത് വാക്സിനേഷനിലാണ്.

കോവിഡിന്റെ മൂന്നാം തരംഗം അടുത്തുതന്നെ ആരംഭിക്കുമെന്ന് പറയുമ്പോഴും വാക്സിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഓരോ പൗരനും. സമൂഹത്തിൽനിന്ന് ഒരു രോഗം തുടച്ചുനീക്കണമെങ്കിൽ 70 ശതമാനം പേരെങ്കിലും രോഗപ്രതിരോധശേഷി നേടിയിരിക്കണം എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ഇന്ത്യ ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിൽ വാക്സിനേഷൻ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ചില രാജ്യങ്ങളിൽ ഏറെക്കുറെ അത് അവസാനഘട്ടത്തിൽ എത്തിയെങ്കിലും ഇനിയും വാക്സിനേഷൻ തുടങ്ങാത്ത രാജ്യങ്ങൾ ഏറെയാണ്.

കോവിഡിന്റെ രണ്ടാം തരംഗം ജനങ്ങളോട് വായടച്ച് രണ്ട് മാസ്ക് കൂടി കൂട്ടി കെട്ടാൻ പറയുന്നു. സാമൂഹ്യ,സാമ്പത്തിക രാഷ്ട്രീയ ജീവിതത്തെ തന്നെ മാറ്റി മറിക്കാൻ കോവിഡിന് സാധിച്ചു. നിത്യജീവിതം സാധാരണനിലയിലേക്ക് ആയാലും അത് തികച്ചും പുതിയൊരു സാധാരണജീവിതം ആയിരിക്കും എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

കോവിഡ് അപൂർവ്വ കാലത്തേക്കുള്ള തിരിച്ചുപോക്ക് എനി അസാധ്യമാണ്, ഇതുവരെ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ പല കാര്യങ്ങളും മേലിൽ വലിയ പ്രാധാന്യമുള്ള ആയി മാറും, കോവിഡ് കാലത്ത് ഉപയോഗത്തിൽ വന്ന പല കാര്യങ്ങൾക്കും മേലിൽ വലിയ സാധ്യത ഉണ്ടായി വരും. ഇവയൊക്കെ കൂടി ചേർന്നുള്ള ചർച്ചകളും പ്രവർത്തനങ്ങളും വഴി പുതിയൊരു സാധാരണജീവിതം രൂപപ്പെട്ട വരും എന്നുള്ളതുകൊണ്ടാണ് വിദഗ്ധർ ലോകം “ന്യൂ നോർമൽ” ആവുമെന്ന് അഭിപ്രായപ്പെട്ടിട്ടുള്ളത്.

ശാസ്ത്രസാങ്കേതികവിദ്യയുടെ കൃത്യമായ ഉപയോഗവും, വാർത്താവിനിമയ സംവിധാനങ്ങളുടെ ഉപയോഗവും, ഓൺലൈൻ പഠനങ്ങളും ഇനി ജീവിതത്തോടൊപ്പം തന്നെ ഉണ്ടാവും. ഒപ്പംതന്നെ മാസ്കും സാനിറ്റൈസറും സാമൂഹിക അകലം പാലിക്കലും നിത്യ ജീവിതത്തിലെ അഭിവാജ്യ ഘടകങ്ങളായി തീരും.

ആശുപത്രികൾ, കിടക്കകൾ, മരുന്ന്, ഡോക്ടർമാർ,മറ്റ് സംവിധാനങ്ങൾ എന്നിവയുടെയെല്ലാം അപര്യാപ്തത ഒന്നാംഘട്ടം മുതൽ ഇന്ത്യയിൽ കണ്ടു വന്നിരുന്നു. എന്നാൽ വർഷങ്ങളായി തുടർന്നുവരുന്ന ഈ പൊതു ആരോഗ്യ സംവിധാനത്തോടുള്ള അവഗണന കോവിഡ് മഹാമാരിയുടെ കാലത്തും മാറിയിട്ടില്ല എന്നതാണ് ഇന്നത്തെ അനുഭവങ്ങൾ കാണിക്കുന്നത്. ഓക്സിജൻ അപര്യാപ്തത കാരണം ശ്വാസം കിട്ടാതെ നിരവധി ജീവനാണ് ഇന്ത്യയിൽ പൊലിയുന്നത്.

മഹാമാരിയുടെ രണ്ടാമതൊരു വരവ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ രണ്ടാം വരവിനെ നിയന്ത്രിക്കാനും പ്രതിരോധിക്കാനും ഉള്ള കൃത്യമായ ഒരു ദേശീയ കർമപദ്ധതി ഉണ്ടാക്കിയില്ല എന്നതാണ് വാസ്തവം.മൂന്നാം തരംഗം വരാനിരിക്കെ ഇവയിലൊക്കെ ഒരു മാറ്റം അനിവാര്യമാണ്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP