മലപ്പുറം : മലപ്പുറത്തെ രണ്ട് സ്കൂളുകളിൽ വീണ്ടും കൊവിഡ്. മാറഞ്ചേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലേയും വണ്ണേരി സ്കൂളിലേയും വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രണ്ടാംഘട്ട പരിശോധനയിൽ 180 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മാറഞ്ചേരി സ്കൂളിലെ 94 വിദ്യാർത്ഥികൾക്കും ഒരു അധ്യാപകനുമാണ് രോഗബാധ കണ്ടെത്തിയത്.
വണ്ണേരി സ്കൂളിൽ 82 വിദ്യാർത്ഥികൾക്കും മൂന്ന് അധ്യാപകർക്കും കൊവിഡ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസമാണ് മാറഞ്ചേരി സ്കൂളിലും വണ്ണേരി സ്കൂളിലും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്നാണ് ഇരു സ്കൂളിലേയും കൂടുതൽ വിദ്യാർത്ഥികളെ പരിശോധനയ്ക്ക് വിധേയമാക്കിയത്.
മാറഞ്ചേരി സ്കൂളിൽ 363 പേർക്ക് നടത്തിയ പരിശോധനയിലാണ് 94 പേർക്ക് രോഗം സ്ഥിരീകരിച്ചത്. വണ്ണേരി സ്കൂളിൽ അധ്യാപകരും വിദ്യാർത്ഥികളുമായി 289 പേരിൽ നടത്തിയ പരിശോധനയിലാണ് 85 പേർക്ക് രോഗം കണ്ടെത്തിയത്. ഇതിന് പുറമേ പ്രദേശത്ത് നടത്തിയ പരിശോധനയിൽ 42 പേർക്കും രോഗബാധ കണ്ടെത്തി.
News from our Regional Network
English summary: covid again in two schools in Malappuram. covid confirmed this to students and teachers of Marancheri Government Higher Secondary School and Vannery School.