Categories
Kannur

കൊവിഡ്: കണ്ണൂര്‍ ജില്ലയില്‍ 230 പേര്‍ക്കു കൂടി രോഗമുക്തി

കണ്ണൂര്‍ : കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും വീടുകളിലും ചികിത്സയിലായിരുന്ന 230 പേര്‍ക്ക് കൂടി ഇന്ന്‍ (സപ്തംബര്‍ 15) രോഗം ഭേദമായി.

ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 4211 ആയി.

സ്‌പോര്‍ട്‌സ് സിഎഫ്എല്‍ടിസി, സെഡ് പ്ലസ് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് 41 പേര്‍ വീതവും ഹോം ഐസോലേഷനില്‍ നിന്ന് 20 പേരുമാണ് രോഗമുക്തരായത്.

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് 19 പേരും എംഐടി ഡിസിടിസി, തലശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് 18 പേര്‍ വീതവും നെട്ടൂര്‍ സിഎഫ്എല്‍ടിസിയില്‍ നിന്ന് 16 പേരും രോഗമുക്തി നേടി.

അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് 11 പേരും പ്രീമെട്രിക് സിഎഫ്എല്‍ടിസിയില്‍ നിന്ന് ഒമ്പത് പേരും സിഎഫ്എല്‍ടിസി പാലയാട് നിന്ന് ഏഴ് പേരും മിംസ് കണ്ണൂരില്‍ നിന്ന് ആറ് പേരും കണ്ണൂര്‍ പരിയാരം ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് അഞ്ച് പേരും രോഗമുക്തരായിട്ടുണ്ട്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

മുണ്ടയാട് സിഎഫ്എല്‍ടിസി, ഇന്ദിരാഗാന്ധി ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് നാല് പേര്‍ വീതവും ആയുര്‍വേദ സിഎഫ്എല്‍ടിസിയില്‍ നിന്ന് മൂന്ന് പേരും

കോഴിക്കോട് മെഡിക്കല്‍ കോളേജ്, ധനലക്ഷ്മി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും മലപ്പുറം സിഎഫ്എല്‍ടിസി, എസ് എംഡി പി എച്ച് ചെറുകുന്ന്,

കാലിക്കറ്റ് സിഎഫ്എല്‍ടിസി, റയിന്‍ബോ ഹോട്ടല്‍ ജിം കേയര്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ വീതവും രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP