Categories
Cinema

നടി നിക്കി ഗല്‍റാണിയ്ക്ക് കൊവിഡ് 19

 നടി നിക്കി ഗല്‍റാണിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തനിക്ക് കഴിഞ്ഞ വാരമാണ് രോഗം സ്ഥിരീകരിച്ചതെന്നും ഇപ്പോള്‍ ആരോഗ്യനില ഭേദപ്പെട്ട് വരുന്നുണ്ടെന്നും നിക്കി അറിയിച്ചു.

”കഴിഞ്ഞ ആഴ്ച നടത്തിയ കൊവിഡ് പരിശോധനയില്‍ എനിക്ക് പോസിറ്റീവ് ഫലം ലഭിച്ചു. ഞാന്‍ ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള പാതയിലാണ്. ഇപ്പോള്‍ ഭേദപ്പെട്ട അവസ്ഥ തോന്നുന്നുണ്ട്. എന്നെ, പരിചരിച്ച എല്ലാവര്‍ക്കും, എല്ലാ മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ചെന്നൈ കോര്‍പ്പറേഷനും തമിഴ്‌നാട് അധികൃതര്‍ക്കും അവരുടെ നിരന്തരമായ പിന്തുണയ്ക്ക് ഞാന്‍ നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,” നിക്കി ട്വീറ്റില്‍ കുറിച്ചു.

ഭയപ്പെടുത്തുന്ന ഈ അന്തരീക്ഷത്തില്‍ മറ്റുള്ളവരുടെ സുരക്ഷയെക്കുറിച്ചുകൂടി ചിന്തിക്കേണ്ടതുണ്ട്. എന്‍റെ പ്രായവും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല എന്നതും പരിഗണിച്ച് ഇതിനെ മറികടക്കുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ മാതാപിതാക്കളെയും മുതിര്‍ന്നവരെയും സുഹൃത്തുക്കളെയും തുടങ്ങി, ഈ രോഗം കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ളവരെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് ഭയം തോന്നുന്നു. ആയതിനാല്‍ മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ഇടവിട്ട് കൈകള്‍ കഴുകുക, അത്യാവശ്യമുള്ളപ്പോള്‍ മാത്രം പുറത്തുപോവുക തുടങ്ങിയ നിര്‍ദേശങ്ങളൊക്കെ പാലിക്കുക.” മാസങ്ങളായി വീട്ടില്‍ത്തന്നെ ഇരിക്കേണ്ടിവരുന്നതിന്‍റെ ബുദ്ധിമുട്ട് തനിക്കറിയാമെന്നും എന്നാല്‍ സമൂഹത്തിനുവേണ്ടി തന്നാല്‍ കഴിയുന്നത് ഓരോരുത്തരും ചെയ്യേണ്ട സമയമാണിതെന്നും നിക്കി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP