കോവിഡ് 19 ; ഹൈക്കോടതി ഏപ്രില്‍ എട്ടുവരെ അടച്ചു

Loading...

കൊച്ചി : കൊറോണ പടരുന്ന സാഹചര്യത്തില്‍ വൈറസിന്റെ വ്യാപനം തടയാന്‍ ഹൈക്കോടതി അടയ്ക്കാന്‍ തീരുമാനം. ഏപ്രില്‍ എട്ടുവരെയാണ് ഹൈക്കോടതി അടച്ചത്.

അതേസമയം ഹേബിയസ് കോര്‍പസ് അടക്കമുള്ള അടിയന്തര ഹര്‍ജികള്‍ ചൊവ്വ,വെള്ളി ദിവസങ്ങളില്‍ മാത്രം പരിഗണിക്കും.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഏപ്രില്‍ ഒമ്ബതു മുതല്‍ ഹൈക്കോടതി വേനലവധിക്ക് പിരിയും. ഈ സാഹചര്യത്തില്‍ ഏകദേശം രണ്ട് മാസത്തോളം കേരള ഹൈക്കോടതി അടഞ്ഞ് കിടക്കും.

അതിനിടെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളും ഈ മാസം 31വരെ പൂട്ടിയിടും. ഈയാഴ്ച ഇനി വ്യാഴാഴ്ച മാത്രമേ സിറ്റിംഗ് ഉണ്ടാകൂ.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം