കോവിഡ് 19 ; ആദ്യ ലക്ഷണങ്ങളിൽ ഒന്നായി കണ്ണുകൾ പിങ്ക് നിറമായി മാറുമെന്ന് ഗവേഷകര്‍

Loading...

കൊവിഡിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നായി കണ്ണുകൾ പിങ്ക് നിറം ആയി മാറുന്നതിനെ കാണാമെന്ന് ഗവേഷകർ. കനേഡിയൻ ജേർണൽ ഓഫ് ഓഫ്താൽമോളജിയിൽ വന്ന പഠനത്തിലാണ് ഇത്തരത്തിലൊരു കണ്ടെത്തൽ. കണ്ണുകളിലെ പിങ്ക് നിറത്തെയും പനി, ചുമ, ശ്വാസതടസം എന്നീ പ്രഥമിക ലക്ഷണങ്ങളുടെ ഗണത്തിൽ എടുക്കാമെന്ന് പഠനത്തിൽ പറയുന്നു.

കാനഡയിൽ മാർച്ചിൽ ചെങ്കണ്ണുമായി എത്തിയ യുവതിക്ക് കൊവിഡ് ടെസ്റ്റ് പോസിറ്റീവായിരുന്നു. അതിനാൽ ചെങ്കണ്ണ് പ്രഥമിക രോഗലക്ഷണങ്ങളിൽ ഉൾപ്പെടും. ശ്വാസകോശത്തിനെയാണ് കൊവിഡ് ഏറ്റവും അധികം ബാധിക്കുന്നത്.

ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടിനേക്കാൾ പ്രാഥമിക ഘട്ടത്തിൽ കണ്ണിലാണ് ലക്ഷണം കൂടുതൽ കാണപ്പെടുകയെന്ന് ആൽബെർട്ട സർവകലാശാല അസിസ്റ്റന്റ് പ്രൊഫസർ കാർലോസ് സൊളാർട്ടി പറയുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

കൂടാതെ 15 ശതമാനം കൊവിഡ് കേസുകളിൽ രണ്ടാമത് വരുന്ന രോഗലക്ഷണം ചെങ്കണ്ണാണെന്നും അദ്ദേഹം പറയുന്നു.  നേത്രരോഗ ആശുപത്രി അധികൃതർ ജാഗ്രത പാലിക്കണമെന്നും പഠനത്തിലുണ്ട്.

നേരത്തെ മണം, രുചി എന്നിവ തിരിച്ചറിയാനാകാത്തത് കൊവിഡിന്റെ ലക്ഷണങ്ങളിൽ ആരോഗ്യ മന്ത്രാലയം ഉൾപ്പെടുത്തിയിരുന്നു. ആരോഗ്യ പ്രവർത്തകർക്കായി പുറത്തിറക്കിയ മാർഗരേഖയിലാണ് ഈ മാറ്റം.

പനി, ചുമ, തളർച്ച, ശ്വാസതടസം, കഫം, പേശീവേദന, കടുത്ത ജലദോഷം, തൊണ്ടവേദന, വയറിളക്കം എന്നീ ലക്ഷണങ്ങളാണ് ക്ലിനിക്കൽ മാനേജ്മെന്റ് പ്രോട്ടോക്കോളിൽ ഉണ്ടായിരുന്നത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം