Categories
headlines

കോവിഡ് 19 ; കോഴിക്കോട് ജില്ലയില്‍ പുതുതായി 941 പേര്‍ കൂടി നിരീക്ഷണത്തില്‍ 

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന് പുതുതായി വന്ന 941 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 19,377 പേര്‍ നിരീക്ഷണത്തിലുണ്ട്്. ജില്ലയില്‍ ഇതുവരെ 47,262 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.  ഇന്ന് പുതുതായി വന്ന 50 പേര്‍ ഉള്‍പ്പെടെ 188 പേര്‍ ആണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.

ഇതില്‍ 131 പേര്‍ മെഡിക്കല്‍ കോളേജിലും 57 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ്ഹൗസിലുമാണ്. 47 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി.

ഇന്ന് 237 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചു. ആകെ 1,274 സ്രവ സാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 12,211 എണ്ണത്തിന്റെ  ഫലം ലഭിച്ചു. ഇതില്‍   11,923 എണ്ണം നെഗറ്റീവ് ആണ്.  പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 563 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

ഇപ്പോള്‍  88 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്.  ഇതില്‍  38 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും 45 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും  മൂന്നു പേര്‍ കണ്ണൂരിലും  ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കളമശ്ശേരയിലും  ചികിത്സയിലാണ്.

ഇതുകൂടാതെ  ഒരു വയനാട് സ്വദേശി  കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും  രണ്ട് വയനാട് സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും  ഒരു തമിഴ്‌നാട് സ്വദേശിയും  കോഴിക്കോട് മെഡിക്കല്‍ കോളേജിലും  ചികിത്സയിലാണ്.

ജില്ലയില്‍ ഇന്ന് വന്ന 603 പേര്‍ ഉള്‍പ്പെടെ ആകെ 11,919 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.  ഇതില്‍  555 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററിലും 11,306  പേര്‍ വീടുകളിലും 58 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 150 പേര്‍ ഗര്‍ഭിണികളാണ്.  ഇതുവരെ 5,775 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്,   ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ  കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 58 പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി.

316 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി.  ഇന്ന് ജില്ലയില്‍ 2,640 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 10,664 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

അതേസമയം കോഴിക്കോട് ജില്ലയില്‍ ഇന്ന് (30.06.2020) നാല് കോവിഡ്  കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതായി  ജില്ലാ  മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. രണ്ടു പേര്‍ രോഗമുക്തി നേടുകയും ചെയ്തു.

1 ഫറോക്ക്  സ്വദേശി (53) ജൂണ്‍ 13 ന് കുവൈത്തില്‍ നിന്നും  വിമാനമാര്‍ഗ്ഗം രാത്രി കൊച്ചിയിലെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ ജൂണ്‍ 14 ന് കോഴിക്കോട് എത്തി. കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. വിദേശത്ത് നിന്നും വരുന്നവര്‍ക്കുള്ള പ്രത്യേക പരിശോധനയുടെ ഭാഗമായി ജൂണ്‍ 26 ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

2 ഏറാമല സ്വദേശി (47) ജൂണ്‍ 15 ന് ഖത്തറില്‍ നിന്നും കൊച്ചിയിലെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തില്‍  കോഴിക്കോട് എത്തി.      വളയത്തെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. സഹയാത്രികന് പോസിറ്റീവ് ആണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന്  ജൂണ്‍ 27 ന് ഗവ. സജ്ജമാക്കിയ വാഹനത്തില്‍ നാദാപുരം ആശുപത്രിയിലെത്തി സ്രവം പരിശോധനക്ക് നല്‍കി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

3.രാമനാട്ടുകര  സ്വദേശിനി (54)  ജൂണ്‍ 18ന് രാത്രി വിമാനമാര്‍ഗ്ഗം   സൗദിയില്‍ നിന്നും കോഴിക്കോട് എത്തി. സ്വന്തം വാഹനത്തില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 27 ന്  രോഗലക്ഷണങ്ങളെ തുടര്‍ന്ന് എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. സ്രവം പരിശോധനക്ക് എടുത്തശേഷം തുടര്‍  ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സയിലാണ്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

4. കല്ലായി സ്വദേശിനി (30) ഗര്‍ഭിണിയായിരുന്നു.  ജൂണ്‍ 23ന് ഗര്‍ഭകാല  പരിശോധനക്കായി സ്വകാര്യ ആശുപത്രിയില്‍ പോകുകയും അവിടെ നിന്നുള്ള നിര്‍ദ്ദേശപ്രകാരം കോവിഡ് പരിശോധനക്കായി ജൂണ്‍ 24ന് മെഡിക്കല്‍ കോളേജിന് സമീപമുളള ഡി.ഡി.ആര്‍.സിയില്‍ സ്രവം പരിശോധനക്ക് നല്‍കുകയും ചെയ്തു. ജൂണ്‍ 25 ന് സ്വന്തം വീട്ടില്‍ നിന്നും പന്നിയങ്കരയിലെ ഭര്‍ത്താവിന്റെ വീട്ടിലെത്തി.  തുടര്‍ന്ന് പരിശോധനാഫലം കാണിക്കുന്നതിനായി അന്നുതന്നെ സ്വന്തം കാറില്‍  ഉച്ചക്ക് ശേഷം സ്വകാര്യ ആശുപത്രിയില്‍ എത്തുകയും അവിടെ നിന്നും മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. മെഡിക്കല്‍ കോളേജില്‍ എത്തി വീണ്ടും  സ്രവം പരിശോധനക്കായി എടുത്തു. ജൂണ്‍ 26 ന് പ്രസവിച്ചു. പ്രസവത്തിനു ശേഷം വീണ്ടും  സ്രവപരിശോധന നടത്തി. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.

നാലു പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.

ഇന്ന് രോഗമുക്തി നേടിയവര്‍

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 42 പുറമേരി സ്വദേശി (42) മൂടാടി  സ്വദേശി (50)

അതേസമയം സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 26 പേര്‍ക്കും കോവിഡ് ബാധയുണ്ടായി. പാലക്കാട് ജില്ലയില്‍ 17 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 12 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 10 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 9 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 8 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 5 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ 3 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 65 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 46 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്- 25, യു.എ.ഇ.- 12, സൗദി അറേബ്യ- 11, ഒമാന്‍- 6, ഖത്തര്‍- 6, ബഹറിന്‍- 1, മാള്‍ഡോവ- 1, ആഫ്രിക്ക- 1, എത്യോപ്യ- 1, ഖസാക്കിസ്ഥാന്‍- 1 എന്നിങ്ങനേയാണ് മറ്റ് രാജ്യങ്ങളില്‍ നിന്നും വന്നവര്‍. തമിഴ്‌നാട്- 13, മഹാരാഷ്ട്ര- 10, ഡല്‍ഹി- 5, ഉത്തര്‍പ്രദേശ്- 5, കര്‍ണാടക- 4, ബീഹാര്‍- 2, രാജസ്ഥാന്‍- 2, ഹരിയാന- 1, ഉത്തരാഖണ്ഡ്- 1, ഹിമാചല്‍ പ്രദേശ്- 1, പഞ്ചാബ്- 1, അരുണാചല്‍ പ്രദേശ്- 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍. കൂടാതെ 9 സി.ഐ.എസ്.എഫുകാര്‍ക്കും രോഗം ബാധിച്ചു. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 4 പേര്‍ക്കും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളിലെ 2 പേര്‍ക്ക് വീതവും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.

27.06.20ന് തിരുവനന്തപുരം ജില്ലയില്‍ മരണമടഞ്ഞ തങ്കപ്പന്‍ (76) വ്യക്തിയുടെ പരിശോധനാഫലവും ഇതില്‍ ഉള്‍പെടുന്നു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 75 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയില്‍ 23 പേരുടെയും( തൃശൂര്‍-1), തൃശൂര്‍ ജില്ലയില്‍ 12 പേരുടെയും, എറണാകുളം, പാലക്കാട് ജില്ലകളില്‍ 7 പേരുടെ വീതവും, തിരുവനന്തപുരം (കൊല്ലം-1), കോട്ടയം ജില്ലകളില്‍ 6 പേരുടെ വീതവും, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ 4 പേരുടെ വീതവും, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 2 പേരുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 2112 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 2304 പേര്‍ ഇതുവരെ കോവിഡ് മുക്തരായി.

വിവിധ ജില്ലകളിലായി 1,84,657 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,81,876 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2781 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 330 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 6076 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,31,570 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 3872 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 47,994 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 46,346 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ പിണറായി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), കൊട്ടിയൂര്‍ (11), കരിവെള്ളൂര്‍-പെരളം (4, 9), ചെറുകുന്ന് (1), പെരിങ്ങോം-വയക്കര (7), കാടച്ചിറ (3), ഉളിക്കല്‍ (19), ചെങ്ങളായി (14), കതിരൂര്‍ (18), ചെമ്പിലോട് (13, 15), കോളയാട് (5, 6), പാട്യം (9), ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് (16), കായംകുളം മുന്‍സിപ്പാലിറ്റി (4, 9), ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി (14, 15), പാലമേല്‍ (14), വയനാട് ജില്ലയിലെ തിരുനെല്ലി (4,5,9,10,12), എറണാകുളം ജില്ലയിലെ കാഞ്ഞൂര്‍ (12), പാലക്കാട് ജില്ലയിലെ തിരുമുറ്റകോട് (8) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

10 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. കണ്ണൂര്‍ ജില്ലയിലെ കാങ്കോല്‍-ആലപ്പടമ്പ (കണ്ടൈന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 6), മാങ്ങാട്ടിടം (സബ് വാര്‍ഡ് 4), മുഴക്കുന്ന് (എല്ലാ വാര്‍ഡുകളും), പാനൂര്‍ (സബ് വാര്‍ഡ് 31), പേരാവൂര്‍ (വാര്‍ഡ് 11), തില്ലങ്കേരി (എല്ലാ വാര്‍ഡുകളും), ഉദയഗിരി (സബ് വാര്‍ഡ് 2), കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്ക (വാര്‍ഡ് 8), ബദിയടക്ക (വാര്‍ഡ് 18), കിനാനൂര്‍-കരിന്തളം (6) എന്നിവയെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ 127 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP