കോവിഡ് 19 ; കോഴിക്കോട് ജില്ലയില്‍ 1622പേര്‍ കൂടി നിരീക്ഷണത്തില്‍

Loading...

കോഴിക്കോട് : കോഴിക്കോട് ജില്ലയില്‍ ഇന്ന് (ജൂണ്‍ 28) പുതുതായി 1622 പേര്‍ കൂടി നിരീക്ഷണത്തില്‍ വന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ജയശ്രീ വി അറിയിച്ചു. ഇപ്പോള്‍ ആകെ 18,724 പേര്‍ നിരീക്ഷണത്തിലുണ്ട്.

ഇതുവരെ 45,595 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി 43 പേര്‍  ആശുപത്രികളില്‍ നിരീക്ഷണത്തില്‍ വന്നു. ഇതോടെ മെഡിക്കല്‍ കോളേജില്‍  114 പേരും ലക്ഷദ്വീപ് ഗസ്റ്റ് ഹൗസില്‍ 54 പേരും ഉള്‍പ്പെടെ 168 പേര്‍ ആശുപത്രിയില്‍ നീരീക്ഷണത്തില്‍ ആണ് 55 പേര്‍ ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

ഇന്ന് 219 സ്രവ സാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആകെ 12,361 സ്രവ സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 11,866 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 11,593 എണ്ണം നെഗറ്റീവ്  ആണ്. 495 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 10  പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. 278 പേര്‍ക്ക് മാനസിക സംഘര്‍ഷം  ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി. 1,110 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 4,210 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

അതേസമയം കോഴിക്കോട്  ജില്ലയില്‍ ഇന്ന് (ജൂണ്‍ 28) ഏഴു പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ  മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രി.വി അറിയിച്ചു. ഇന്ന് പോസിറ്റീവായവരില്‍ അഞ്ച് പേര്‍ വിദേശത്തു നിന്നും (ബഹ്റൈന്‍-1 സൗദി-1 ഖത്തര്‍-3)ഒരാള്‍ ചെന്നൈയില്‍ നിന്നും ഒരാള്‍ ബാംഗ്ലൂരില്‍ നിന്നും വന്നവരാണ്.

പോസിറ്റീവായവര്‍

1.  നന്മണ്ട സ്വദേശി (35) ജൂണ്‍ 26ന് സൗദിയില്‍ നിന്നും വിമാനമാര്‍ഗം കോഴിക്കോട് എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവ് ആയി അവിടെ ചിലികിത്സയിലാണ്

2.  തൂണേരി സ്വദേശി (53) ജൂണ്‍ 25ന് ഖത്തറില്‍  നിന്നും വിമാനമാര്‍ഗം കണ്ണൂരെത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ് 26ന് രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവ് ആയി അവിടെ ചികിത്സയിലാണ്.

3.  ബാലുശ്ശേരി സ്വദേശി (32) ജൂണ്‍ 24 ന് ബഹ്റൈനില്‍ നിന്ന് വിമാനമാര്‍ഗം കോഴിക്കോടെത്തി. ടാക്‌സിയില്‍ ബാലുശ്ശേരി എത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു ജൂണ് 26ന് രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവ് ആയി അവിടെ ചികിത്സയിലാണ്.

4.  മേപ്പയ്യൂര്‍ ചെറുവണ്ണൂര്‍ പഞ്ചായത്ത് സ്വദേശി (37) ജൂണ്‍ 23ന് ഖത്തറില്‍ നിന്ന് വിമാനമാര്‍ഗം കണ്ണൂരെത്തി.  ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. ജൂണ്‍ 26ന് രോഗലക്ഷണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവ് ആയി അവിടെ ചികിത്സയില്‍ ആണ്.

5.  ആയഞ്ചേരി സ്വദേശിനി (7)കോവിഡ് പോസിറ്റീവ് ആയ സ്ത്രീയുടെ മകള്‍. ജൂണ്‍ 18 ന് ഖത്തറില്‍ നിന്ന് വിമാനമാര്‍ഗം കോഴിക്കോടെത്തി. ടാക്‌സിയില്‍ വീട്ടിലെത്തി. മാതാവ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന്  മകളുടെ  സ്രവപരിശോധന നടത്തി. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

6.  താമരശ്ശേരി സ്വദേശി  (22) ചെന്നൈയില്‍ നിന്നും കോഴിക്കോടെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണത്തെ തുടര്‍ന്ന് എഫ് എല്‍ടിസിയില്‍ പ്രവേശിപ്പിച്ചു. സ്രവപരിശോധനയില്‍ പോസിറ്റീവ് ആയി.

7.  വളയം സ്വദേശി (42) ജൂണ്‍ 25 ന് ബാംഗ്ലൂരില്‍ നിന്ന് സ്വകാര്യ ബസ്സില്‍ മാഹിയില്‍ എത്തി. രോഗലക്ഷണത്തെ തുടര്‍ന്ന് തലശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   സ്രവപരിശോധനയില്‍ പോസിറ്റീവ് ആയി അവിടെ ചികിത്സയിലാണ്.

രോഗമുക്തി നേടിയവര്‍

എഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന നന്മണ്ട സ്വദേശിനി (22), നന്മണ്ട സ്വദേശി (55), കിഴക്കോത്ത് സ്വദേശിനി (26), ഒളവണ്ണ സ്വദേശി (50), പാലക്കാട് സ്വദേശിനി (22), മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പനങ്ങാട് സ്വദേശികളായ 38,30 വയസ്സുള്ള ദമ്പതികള്‍.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

ഇപ്പോള്‍ 90 കോഴിക്കോട് സ്വദേശികള്‍ കോവിഡ്  പോസിറ്റീവ് ആയി ചികില്‍സയിലാണ്.  ഇതില്‍ 40 പേര്‍ മെഡിക്കല്‍ കോളേജിലും 45 പേര്‍ എഫ്.എൽ.ടി.സി യിലും രണ്ട് പേര്‍ കണ്ണൂരിലും ഒരാള്‍ മഞ്ചേരിയിലും ഒരാള്‍ കളമശ്ശേരിയിലും ഒരാള്‍ തലശ്ശേരിയിലും ചികില്‍സയിലാണ്. കൂടാതെ ഒരു മലപ്പുറം സ്വദേശി മൂന്ന് വയനാട് സ്വദേശി ഒരു തമിഴ്‌നാട് സ്വദേശിയും ജില്ലയില്‍ ചികില്‍സയിലാണ്.

ഇന്ന് വന്ന  1,174 പേര്‍ ഉള്‍പ്പെടെ ആകെ 10,686 പ്രവാസികളാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 565 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കോവിഡ് കെയര്‍ സെന്ററുകളിലും 10,053 പേര്‍ വീടുകളിലും68 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 173 പേര്‍ ഗര്‍ഭിണികളാണ്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ 26 പേരും തൃശൂരിൽ 17 പേരും രോഗബാധിതരായി. കൊല്ലം, ആലപ്പുഴ ജില്ലകളില്‍ 10 പേര്‍ക്ക് വീതവും, തിരുവനന്തപുരം ജില്ലയില്‍ 9 പേര്‍ക്കും, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ 6 പേര്‍ക്കും, കോട്ടയം, മലപ്പുറം, വയനാട് ജില്ലകളില്‍ 5 പേര്‍ക്ക് വീതവും, ഇടുക്കി, പാലക്കാട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ 3 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 68 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. കുവൈറ്റ്- 19, യു.എ.ഇ.- 15, ഒമാന്‍- 13, സൗദി അറേബ്യ- 10, ഖത്തര്‍- 4, ബഹറിന്‍- 4, നൈജീരിയ- 2, ഘാന- 1 എന്നിങ്ങനേയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. കര്‍ണാടക- 10, ഡല്‍ഹി- 7, മഹാരാഷ്ട്ര- 7, തമിഴ്‌നാട്- 5, തെലുങ്കാന- 2, ഛത്തീസ്ഗഡ്- 2, ജമ്മുകാശ്മീര്‍- 1, രാജസ്ഥാന്‍- 1, ഗുജറാത്ത്- 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.

14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 5 സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്കും, കോട്ടയം ജില്ലയിലെ 4 പേര്‍ക്കും, തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, പാലക്കാട് എന്നീ ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 42 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും (പാലക്കാട്-1), ഇടുക്കി ജില്ലയില്‍ നിന്നുള്ള 6 പേരുടെയും, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേരുടെ വീതവും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 3 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 2 പേരുടെയും, തിരുവനന്തപുരം, എറണാകുളം (കോട്ടയം), വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 2015 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2150 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

വിവിധ ജില്ലകളിലായി 1,75,734 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,73,123 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2611 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 335 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 5406 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, ഓഗ്മെന്റഡ് സാമ്പിള്‍, സെന്റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,20,821 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 4041 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 45,592 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 43,842 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കോട്ടയം മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 36), പള്ളിക്കത്തോട് (8), കറുകച്ചാല്‍ (7), മലപ്പുറം ജില്ലയിലെ വട്ടക്കുളം (എല്ലാ വാര്‍ഡുകളും), എടപ്പാള്‍ (എല്ലാ വാര്‍ഡുകളും), ആലങ്കോട് (എല്ലാ വാര്‍ഡുകളും), പൊന്നാനി മുന്‍സിപ്പാലിറ്റിയിലെ (1, 2, 3, 50, 51 എന്നീ വാര്‍ഡുകളൊഴികെ), മാറഞ്ചേരി (എല്ലാ വാര്‍ഡുകളും), പുല്‍പ്പറ്റ (7), ആലപ്പുഴ ജില്ലയിലെ അരൂര്‍ (1), ചെന്നിത്തല (14), എറണാകുളം ജില്ലയിലെ പാറക്കടവ് (8), കൊച്ചി കോര്‍പറേഷന്‍ (67) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. നിലവില്‍ 124 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം