Categories
desaster

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 198 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം:   മലപ്പുറം  ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 14) 198 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ജില്ലാ കലക്ടര്‍, ജില്ലാ പൊലിസ് മേധാവി, ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ 18 പേര്‍ക്ക് ഉറവിടമറിയാതെയും 161 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ത്തിലൂടെയുമാണ് രോഗബാധ.

നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 15 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ഉറവിടമറിയാതെ രോഗബാധ സ്ഥിരീകരിച്ചവര്‍

ജില്ലാ കലക്ടര്‍, ജില്ലാ പൊലീസ് മേധാവി, ആരോഗ്യ പ്രവര്‍ത്തകരായ മോങ്ങം സ്വദേശി (28), തലക്കാട് സ്വദേശിനി (42), മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ (24), എടവണ്ണ കമ്യൂണിറ്റി ഹെല്‍ത്ത് കെയര്‍ സെന്ററിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ (39), ഇതേ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന 30 വയസുകാരന്‍, നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്യുന്ന 46 വയസുകാരി എന്നിവര്‍ക്കും കോട്ടക്കല്‍ സ്വദേശിനി (54), വേങ്ങര സ്വദേശി (23), തുറക്കല്‍ സ്വദേശി (71), വെളിയങ്കോട് സ്വദേശി (46), വല്ലപ്പുഴ സ്വദേശിനി (11), പൂക്കോട്ടുംപാടം സ്വദേശി (67), തച്ചിനങ്ങാടം സ്വദേശി (54), എരഞ്ഞിക്കോട് സ്വദേശി (53), കണ്ണമംഗലം സ്വദേശിനി (36), കാലടി സ്വദേശിനി (31), പുത്തൂര്‍ സ്വദേശി (50) എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധ സ്ഥിരീകരിച്ചു.

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

തൃപ്രങ്ങോട് പെരിന്തല്ലൂര്‍ സ്വേദേശിനി (10), തൃക്കലങ്ങോട് സ്വദേശിനി (ആറ്), തൃക്കലങ്ങോട് സ്വദേശിനി (മൂന്ന്), മലപ്പുറം സ്വദേശി (56), കന്മനം തെക്കുംമുറി സ്വദേശി (30), അങ്ങാടിപ്പുറം സ്വദേശി (38), മമ്പാട് സ്വദേശി (53), നിലമ്പൂര്‍ സ്വദേശി (37), അരീക്കോട് സ്വദേശി (56), പെരിനതല്‍മണ്ണ സ്വദേശി (69), വണ്ടൂര്‍ സ്വദേശി (17), കോട്ടക്കല്‍ സ്വദേശി (23), വണ്ടൂര്‍ സ്വദേശി (30), കോട്ടക്കല്‍ സ്വദേശി (10), കോട്ടക്കല്‍ സ്വദേശിനി (നാല്), അരീക്കോട് സ്വദേശിനി (65), പാണ്ടിക്കാട് സ്വദേശി (26), പെരുവെള്ളൂര്‍ സ്വദേശിനി (ഏഴ്), എടയംകുളം സ്വദേശി (32), തൃക്കലങ്ങോട് സ്വദേശിനി (30), തിരൂര്‍ സ്വദേശി (31), ഒഴൂര്‍ സ്വദേശിനി (40), വണ്ടൂര്‍ സ്വദേശിനി (13), തെന്നല സ്വദേശിനി (45), കരുവാരകുണ്ട് സ്വദേശിനി (30), പിരിന്തല്‍മണ്ണ സ്വദേശിനി (56), മഞ്ചേരി സ്വദേശിനി (നാല്), മഞ്ചേരി സ്വദേശിനി (22), കോട്ടക്കല്‍ സ്വദേശിനിയായ ഡോക്ടര്‍ (59), കൊട്ടപ്പുറം സ്വദേശിനി (29), വെളിയങ്കോട് സ്വദേശിനി (29), കീഴാറ്റൂര്‍ സ്വദേശി (37), നിലമ്പൂര്‍ സ്വദേശിനി (70), വാളംകുളം സ്വദേശിനി (18), എടവണ്ണ സ്വദേശിനി (43), ചെറൂര്‍ സ്വദേശിനി (മൂന്ന്), മാറഞ്ചേരി സ്വദേശി (27), തെന്നല സ്വദേശിനി (നാല്), തൃപ്പനച്ചി സ്വദേശിനി (42), മലപ്പുറം സ്വദേശി (35), പാണ്ടിക്കാട് സ്വദേശി (44), മഞ്ചേരി സ്വദേശി (12), തൃപ്പനച്ചി സ്വദേശി (44), നിലമ്പൂര്‍ സ്വദേശിനി (16), മമ്പാട് സ്വദേശി (32), പൊന്മുണ്ടം സ്വദേശി (26), കൊണ്ടൊട്ടിനി (19), ചോക്കാട് സ്വദേശിനി (62), നെടിയിരുപ്പ് സ്വദേശിനി (36), കുറുപ്പത്ത് സ്വദേശി (27), തവനൂര്‍ സ്വദേശിനി (48), പുഴക്കാട്ടിരി സ്വദേശിനി (75), മമ്പാട് സ്വദേശിനി (24), നിലമ്പൂര്‍ സ്വദേശിനി (27), കണ്ണമംഗലം സ്വദേശി (14), മമ്പാട് സ്വദേശി (34), പുളിക്കല്‍ സ്വദേശി (28), കൊടിഞ്ഞി സ്വദേശി (14), മഞ്ചേരി സ്വദേശിനി (48), അരീക്കോട് സ്വദേശിനി (48), അരീക്കോട് സ്വദേശിനി (59), കോട്ടക്കല്‍ സ്വദേശി (31), കോട്ടക്കല്‍ സ്വദേശി (59), പരപ്പനങ്ങാടി സ്വദേശി (72), കൊണ്ടോട്ടി സ്വദേശിനി (22), കോട്ടക്കല്‍ സ്വദേശിനി (43), ആലപ്പുഴ സ്വദേശിനി (45), പുളിക്കല്‍ സ്വദേശി (40), പുല്‍പറ്റ സ്വദേശി (18), കരുവമ്പ്രം സ്വദേശിനി (രണ്ട്), കൊണ്ടോട്ടി സ്വദേശിനി (മൂന്ന്), ചന്തക്കുന്ന് സ്വദേശി(34), തുറക്കല്‍ സ്വദേശി (ഒമ്പത്), തൃക്കലങ്ങോട് സ്വദേശിനി (34), പുളിക്കല്‍ സ്വദേശി (32), വെളിയങ്കോട് സ്വദേശി (23), പെരുവെള്ളൂര്‍ സ്വദേശി (രണ്ട്), തൃക്കലങ്ങോട് സ്വദേശി (33), കൊണ്ടോട്ടി സ്വദേശി (ആറ്), കൊണ്ടോട്ടി സ്വദേശി (26), വളവന്നൂര്‍ സ്വദേശി (11), നെടിയിരുപ്പ് സ്വദേശി (11), നന്നംമുക്ക് സ്വദേശി (അഞ്ച്), തിരൂരങ്ങാടി സ്വദേശി (21), തുറക്കല്‍ സ്വദേശിനി (26), തെന്നല സ്വദേശി (23), തുറക്കല്‍ സ്വദേശി (29), കൊണ്ടോട്ടി സ്വദേശി (25), വാഴക്കാട് സ്വദേശിനി (26), മഞ്ചേരി സ്വദേശി (57), തെഞ്ഞിപ്പലം സ്വദേശി (65), എടരിക്കോട് സ്വദേശിനി (50), നിലമ്പൂര്‍ സ്വദേശിനി (എട്ട്), തവനൂര്‍ സ്വദേശി (20), എറണാകുളം സ്വദേശി (32), കുറ്റിപ്പുറം സ്വദേശി (21), കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരന്‍ (38), മലപ്പുറം ജില്ലക്കാരനായ 29 വയസുകാരന്‍, കോട്ടക്കല്‍ സ്വദേശിനി (65), പുഴക്കാട്ടിരി സ്വദേശിനി (70), പൊന്മള സ്വദേശിനി (84), മുതുവല്ലൂര്‍ സ്വദേശി (43), ചുങ്കത്തറ സ്വദേശി (27), പുറത്തൂര്‍ സ്വദേശിനി (32), പെരുവെള്ളൂര്‍ സ്വദേശി (22), നിലമ്പൂര്‍ സ്വദേശിനി (രണ്ട്), അരീക്കോട് സ്വദേശി (26), തെന്നല സ്വദേശിനി (36), പൊരൂര്‍ സ്വദേശി (46), പള്ളിക്കല്‍ സ്വദേശി (42), അരീക്കോട് സ്വദേശി (30), അങ്ങാടിപ്പുറം സ്വദേശി (40), കൊണ്ടോട്ടി സ്വദേശിനി (32), തൃപ്പനച്ചി സ്വദേശി (14), നെടിയിരുപ്പ് സ്വദേശി (36), കൊണ്ടോട്ടി സ്വദേശി (29), കോട്ടക്കല്‍ സ്വദേശിനി (46), നിലമ്പൂര്‍ സ്വദേശിനി (40), വളവന്നൂര്‍സ്വദേശിനി (30), അങ്ങാടിപ്പുറം സ്വദശി (41), അരീക്കോട് സ്വദേശിനി (40), കൊണ്ടോട്ടി സ്വദേശി (13), കൊണ്ടോട്ടി സ്വദേശിനി (38), തൃക്കലങ്ങോട് സ്വദേശിനി (55), കൊണ്ടോട്ടി സ്വദേശിനി (62), അമരമ്പലം സ്വദേശിനി (28), തൃപ്രങ്ങോട് സ്വദേശി (30), വളവന്നൂര്‍ സ്വദേശിനി (34), തിരൂര്‍ക്കാട് സ്വദേശി (21), തൃക്കലങ്ങോട് സ്വദേശി (27), പരപ്പനങ്ങാടി സ്വദേശിനി (38), കോട്ടക്കല്‍ സ്വദേശി (48), മമ്പാട് സ്വദേശി (33), തമിഴ്‌നാട് സ്വദേശി (29), പുല്‍പറ്റ സ്വദേശി (എട്ട്), അരീക്കോട് സ്വദേശി (53), പെരിന്തല്‍മണ്ണ സ്വദേശി (51), അരീക്കോട് സ്വദേശി (38), കോട്ടക്കല്‍ സ്വദേശി (62), വണ്ടൂര്‍ സ്വദേശിനി (37), ഒഴൂര്‍ സ്വദേശി (34), തൃപ്രങ്ങോട് സ്വദേശി (34), മമ്പാട് സ്വദേശിനി (27), നിലമ്പൂര്‍ സ്വദേശിനി (40), കരുളായി സ്വദേശി (35), എടവണ്ണ സ്വദേശി (41), ചേര്‍ത്തല സ്വദേശി (34), കൊടിഞ്ഞി സ്വദേശിനി (35), മൂച്ചിക്കുന്ന് സ്വദേശി (27), കോട്ടക്കല്‍ ആര്യ വൈദ്യശാല ഫാക്ടറി കാന്റീന്‍ ജീവനക്കാരന്‍ (51), കരുവാരക്കുണ്ട് സ്വദേശിനി (46), പരപ്പനങ്ങാട് സ്വദേശി (52), ഒഴൂര്‍ സ്വദേശി (24), അമരമ്പലം സ്വദേശി (35), ചേലേമ്പ്ര സ്വദേശി (27), വെട്ടം സ്വദേശി (31), വളവന്നൂര്‍ സ്വദേശിനി (ഒന്ന്), നിലമ്പൂര്‍ സ്വദേശി (14), തുറക്കല്‍ സ്വദേശി (മൂന്ന്).

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയത്

വെസ്റ്റ് ബംഗാളില്‍ നിന്നെത്തിയവരായ പെരിന്തല്‍മണ്ണ സ്വദേശി (56), നന്നംമുക്ക് സ്വദേശി (37), തമിഴ്നാട്ടില്‍ നിന്നെത്തിയ പറമ്പില്‍പീടിക സ്വദേശി (39), കര്‍ണാടകയില്‍ നിന്നെത്തിയ തിരൂര്‍ സ്വദേശി (32).

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍

കൊറിയയില്‍ നിന്നെത്തിയ മഞ്ചേരി സ്വദേശി (32), ഇറാഖില്‍ നിന്നെത്തിയ കരുവാരക്കുണ്ട് സ്വദേശി (25), സൗദിയില്‍ നിന്നെത്തിയവരായ വാഴക്കാട് സ്വദേശി (39), ചോക്കാട് സ്വദേശിനി (58), പാണ്ടിക്കാട് സ്വദേശി (40), കൂട്ടിലങ്ങാടി സ്വദേശി (40), മഞ്ചേരി സ്വദേശി (30), ഹാജിയാര്‍ പള്ളി സ്വദേശി (49), യു.എ.ഇയില്‍ നിന്നെത്തിയവരായ തലക്കാട് സ്വദേശി (30), കല്‍പകഞ്ചേരി സ്വദേശി (43), ചങ്ങരംകുളം സ്വദേശിനി (46), തലക്കടത്തൂര്‍ സ്വദേശിനി (27), ഒമാനില്‍ നിന്നെത്തിയവരായ താനാളൂര്‍ സ്വദേശി (55), കൂട്ടിലങ്ങാടി സ്വദേശി (33), തൃക്കലങ്ങോട് സ്വദേശി (48).

നിരീക്ഷണത്തിലുള്ളത് 33,763 പേര്‍

33,763 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,472 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 397 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 14 പേരും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ മൂന്ന പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ആറ് പേരും കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 96 പേരും ചുങ്കത്തറ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 61 പേരും മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 76 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 145 പേരും കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 674 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. 31,078 പേര്‍ വീടുകളിലും 1,213 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്.

70,136 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

ജില്ലയില്‍ നിന്ന് ഇതുവരെ ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 79,961 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 77,219 പേരുടെ ഫലം ലഭ്യമായതില്‍ 70,136 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 2,629 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം.

വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്.

ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

READALSO:ജൂലൈ മാസത്തില്‍ മാത്രം ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്തത് 23 ലക്ഷം പിപിഇ കിറ്റ്

 

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP