കോവിഡ് 19 ; വയനാട്ടില്‍ കനത്ത ജാഗ്രത

Loading...

കോവിഡ് വ്യാപന ആശങ്കമൂലം വയനാട്ടില്‍ കനത്ത ജാഗ്രത. തിരുനെല്ലിയിലെ ആദിവാസി മേഖലയില്‍ നിന്ന് ഹൈ റിസ്ക് കാറ്റഗറിയില്‍ പെട്ടവരെ റിവേഴ്സ് ക്വാറന്‍റൈനിലേക്ക് മാറ്റും.

അമ്പതോളം ആദിവാസികള്‍ നിരീക്ഷണത്തിലാണ്. രണ്ട് കോളനികള്‍ കൂടി പ്രത്യേക നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചു.

വയനാട്ടിലെ ട്രക്ക് ഡ്രൈവറിൽ നിന്നും രോഗം പകർന്നവരുടെ പട്ടിക ആരോഗ്യവിദഗ്ധരെ അമ്പരിപ്പിക്കുന്നു. ഇയാളിൽ നിന്നും ഇതുവരെ രോഗമുണ്ടായത് 15 പേർക്കാണ്.

മഹാരാഷ്ട്രയിൽ നിന്നും കാസർകോടെത്തിയ ആളിൽ നിന്ന് രോഗം ബാധിച്ചത് നാലുപേർക്കാണ്. രണ്ടിടത്തും രോഗിയുമായി അല്പസമയം ഇടപെട്ടവർ പോലും രോഗികളായി.

വയനാട്ടിലെ കോയമ്പേട് ക്ലസ്റ്റര്‍ എന്നറിയപ്പെടുന്ന മാനന്താവാടി തിരുനെല്ലി പ്രദേശങ്ങളില്‍ പുതുതായി സമ്പര്‍ക്കവ്യാപന ആശങ്ക നിലനില്‍ക്കുന്നതിനാലാണ് ആരോഗ്യ വകുപ്പ് ആദിവാസി കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഇവിടെയുള്ള 50 ഓളം ആദിവാസികള്‍ നിരീക്ഷണത്തിലാണ്. കാട്ടിക്കുളം കേന്ദ്രീകരിച്ചാണ് ഹൈ റിസ്ക് കാറ്റഗറിയില്‍പെട്ട ആദിവാസികളെ റിവേഴ്സ് ക്വാറന്‍ററൈനിലേക്ക് മാറ്റുന്നത്.

 

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

കോയമ്പേട് നിന്നെത്തി രോഗബാധിതാനായ ലോറി ഡ്രൈവറുടെ മരുമകന്‍കൂടി രോഗബാധിതനായതോടെ പനവല്ലിയില്‍ കനത്ത ജാഗ്രത തുടരുകയാണ്.

ഇവിടുത്തെ പലചരക്ക് കച്ചവടക്കാരനായ ഇദ്ദേഹത്തില്‍ നിന്ന് ഒരാള്‍ക്കുകൂടി രോഗം ബാധിച്ച സാഹചര്യത്തില്‍ പ്രദേശത്തെ മൂന്ന് കോളനികള്‍ അടച്ചിരുന്നു. ഇന്ന് തിരുനെല്ലിയിലെ പനവല്ലി കോളനി, മാന്തവാടിയിലെ എടപ്പാടി കോളനി എന്നിവയും പ്രത്യേക നിയന്ത്രിത മേഖലയായി ജില്ല കലക്ടര്‍ പ്രഖ്യാപിച്ചു.

നേരത്തയുള്ള കണ്ടയിന്‍മെന്‍റ് സോണുകളും വിപുലീകരിച്ചിട്ടുണ്ട്. വെള്ളമുണ്ട പഞ്ചായത്ത് പൂര്‍ണമായും കണ്ടയിന്‍മെന്‍റ് സോണാക്കി മാറ്റി. അതിനിടെ പൊലീസുകാര്‍ക്കിടയില്‍ കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍ പോകുമെന്നും സൂചനയുണ്ട്.

രോഗബാധിതരായ പോലീസുകാര്‍ക്ക് കൂടുതല്‍ സമ്പര്‍ക്കമുള്ളതിനാലാണിത് ഇവരുടെ റൂട്ട്മാപ്പ് ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം