കൊവിഡ് 19 ; തമിഴ്‌നാട്ടില്‍ ആദ്യമരണം , രാജ്യത്ത് മരണം 12 ആയി

Loading...

ന്ത്യയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. തമിഴ്‌നാട് സ്വദേശിയായ 54 കാരനാണ്  ഇന്നലെ മരിച്ചത്. ഇതോടെയാണ് മരണസംഖ്യ 12 ലേക്ക് എത്തിയത്.

തമിഴ്‌നാട്ടിലെ ആദ്യ മരണമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇദ്ദേഹത്തിന് പ്രമേഹമുണ്ടായിരുന്നുവെന്നും ചികിത്സിച്ച ഡോക്ടർ വ്യക്തമാക്കി.

രാജാജി ഹോസ്പിറ്റലിൽ വച്ചാണ് കൊവിഡ് 19 പോസിറ്റീവ് രോഗ ബാധിതൻ മരണമടയുന്നത്. തമിഴ്‌നാട്ടിൽ ഇതുവരെ 18 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം, രാജ്യത്തെ രോഗ ബാധിതരുടെ എണ്ണം 500 കടന്നു. കേരളത്തിൽ 105 പേർക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം