കൊവിഡ് 19: തൃശൂര്‍ ജില്ലയിൽ ഇന്ന് 42 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Loading...

തൃശൂർ: ജില്ലയിൽ 42 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുളളതിൽ ഏറ്റവും കൂടിയ പ്രതിദിന കൊവിഡ് പോസിറ്റീവ് സ്ഥിരീകരണമാണിത്.

ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 673 ആയി. 9 പേർ രോഗമുക്തരായി. 32 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.

കുന്നംകുളത്ത് നേരത്തെ രോഗം സ്ഥിരീകരിച്ച കുടുംബശ്രീ പ്രവർത്തകയുമായുളള സമ്പർക്കത്തിലൂടെ 19 പേർക്ക് രോഗം ബാധിച്ചു.

കുന്നംകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്റെ ബന്ധവുമായുണ്ടായ സമ്പർക്കത്തിലൂടെ 6 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ജൂൺ 25 ന് ചെന്നൈയിൽ നിന്ന് തിരിച്ചെത്തിയ ഒരു കുടുംബത്തിൽപ്പെട്ട 6 പേർക്ക് രോഗം സ്ഥിരീകരിച്ചു.

രോഗം സ്ഥിരീകരിച്ച 237 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 8 പേർ മറ്റു ജില്ലകളിൽ ചികിത്സയിലുണ്ട്.

ആകെ നിരീക്ഷണത്തിൽ കഴിയുന്ന 14178 പേരിൽ 13945 പേർ വീടുകളിലും 233 പേർ ആശുപത്രികളിലുമാണ്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് സംശയിച്ച് 20 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1156 പേരെ നിരീക്ഷണത്തിൽ പുതിയതായി ചേർത്തു.

947 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.

ഇന്ന് 594 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 16636 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്.

ഇതിൽ 15236 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1400 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.

സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഉളളവരുടെ സാമ്പിളുകൾ പരിശോധിക്കുന്നത് കൂടാതെ 6831 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇന്ന് 341 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 49245 ഫോൺ വിളികൾ ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നു.

176 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. ഇന്ന് റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 646 പേരെ ആകെ സ്‌ക്രീൻ ചെയ്തിട്ടുണ്ട്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം