കോവിഡ്​19 ; ഇന്ത്യയില്‍ 5,743 പേര്‍ക്ക്​ കോവിഡ്; 166 മരണം

Loading...

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ്​19 വൈറസ്​ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 5,743 ആതി ഉയര്‍ന്നു. കോവിഡ്​ സ്ഥിരീകരിച്ച 5095 പേരാണ്​ ചികിത്സയിലുള്ളത്​. ഇതുവരെ 473 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 540 പേര്‍ക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. 17 മരണങ്ങള്‍ റിപ്പോര്‍ട്ട്​ ​െചയ്​തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

ഏറ്റവും കൂടുതല്‍ കോവിഡ്​ കേസുകളുള്ള മഹാരാഷ്​ട്രയില്‍ രോഗബാധിതരുടെ എണ്ണം 1135 ആയി ഉയര്‍ന്നു. 72 പേര്‍ മരിച്ചു. പൂനെ, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ മാസ്​ക്​ ഉപയോഗിക്കുന്ന നിര്‍ബന്ധമാക്കി ജില്ലാ കലക്​ടര്‍മാര്‍ ഉത്തരവ്​ പുറത്തിറക്കി.

ഡല്‍ഹി, മുംബൈ, ഗാസിയാബാദ്​, ലഖ്​നോ തുടങ്ങി രാജ്യത്തെ പ്രധാന കോവിഡ്​ അതിവ്യാപന മേഖലകളെല്ലാം കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി മുതല്‍ പൂര്‍ണമായും അടച്ചിട്ടു.

ഡല്‍ഹിയിലെ 20 മേഖലകളും ഉത്തര്‍പ്രദേശിലെ നോയിഡയും ഗാസിയാബാദും ഉള്‍പ്പെടെ 13 മേഖലകളുമാണ്​ കര്‍ഫ്യൂവിന്​ സമാനമായി അടച്ചിട്ടത്​. ​അടച്ചിട്ട പ്രദേശത്തുള്ളവര്‍ നിര്‍ബന്ധമായും മാസ്​ക്​ ധരിക്കണമെന്നും മാസ്​ക്​ ധരിക്കാതെ പുറത്തിറങ്ങുന്നത്​ കുറ്റമാണെന്നും അറിയിച്ചിട്ടുണ്ട്​.

അതേമസയം, ജമ്മുവിലും ​ഝാര്‍ഖണ്ഡിലും ആദ്യ കോവിഡ്​ മരണങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. ജമ്മുവിലെ ഉദ്ദംപൂരില്‍ കോവിഡ്​ ചികിത്സയിലായിരുന്ന 61കാരനാണ്​ മരിച്ചത്​.

ഝാര്‍ഖണ്ഡിലെ ബൊക്കാറോയിലാണ്​ ആദ്യമരണം റിപ്പോര്‍ട്ട്​ ചെയ്​തിരിക്കുന്നത്​. ബംഗ്ലാദേശിലേക്ക്​ യാത്ര ചെയ്​ത കോവിഡ്​ പോസിറ്റീവായ സ്​ത്രീയുമായി സമ്ബര്‍ക്കത്തിലിരുന്ന 65 കാരനാണ്​ മരിച്ചത്​.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം