കൊറോണ വൈറസ് ; മരിച്ചവരുടെ എണ്ണം 18,000 കടന്നു.

Loading...

ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 18,000 കടന്നു. ആകെ കൊറോണ കേസുകളുടെ എണ്ണം നാല് ലക്ഷം കടന്ന് 4,08,892ല്‍ എത്തിയിട്ടുണ്ട്. ആശ്വാസ വാർത്ത 1,07,073 പേർ രോഗത്തിൽ നിന്ന് സുഖം പ്രാപിച്ചു എന്നുള്ളതാണ്.

അതേ സമയം ഇറ്റലിയിൽ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 6,820 ആയി. സ്പെയിനിൽ 2,800 പേരും ഫ്രാൻസിൽ 860 പേരും മരിച്ചു. 622 പേരാണ് അമേരിക്കയിൽ മരിച്ചത്. കാനഡയിൽ 24 പേരും മരണത്തിന് കീഴടങ്ങി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 519 ആയി. ഡൽഹിയിൽ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മരണനിരക്ക് പതിനൊന്നായി. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം നൂറ്റിയേഴായി ഉയർന്നു.

അതേസമയം, രാജ്യത്ത് അസുഖം ഭേദമായവരുടെ എണ്ണവും വർധിച്ചു. മഹാരാഷ്ട്രയിൽ രോഗബാധിതനായ അറുപത്തിയഞ്ചുകാരൻ ഇന്ന് മരിച്ചു. ആറ് പുതിയ പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം നൂറ്റിയേഴായി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം