കൊറോണ വൈറസ് ; മരണസംഖ്യ 908 കടന്നു , ലോകാരോഗ്യസംഘടനയുടെ സംഘം ചൈനയിലേക്ക്

Loading...

കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 908 ആയി. ഹുബൈ പ്രവിശ്യയിൽ മാത്രം ഇന്നലെ 91 പേർ മരിച്ചു. പ്രവിശ്യയിൽ 2618 പേർക്ക് കൂടി കൊറോണ വൈറസ് ബാധ പുതുതായി സ്ഥിരീകരിച്ചു.

ലോകമെമ്പാടുമായി കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം നാൽപതിനായിരം കടന്നു. മരണസംഖ്യ ഉയരുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യസംഘടനയുടെ സംഘം ചൈനയിലേക്ക് തിരിച്ചു.

രോഗബാധയെ നേരിടാൻ ചൈനക്ക് എല്ലാ സഹായവാഗ്ദാനവും നൽകി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിന് പ്രധാനമന്ത്രി നരേന്ദ്രമോദി കത്തയച്ചു. കൊറോണ ബാധിച്ചുണ്ടായ മരണത്തിൽ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം