കൊറോണ വൈറസല്ല, മാംസാഹാരികളെ ശിക്ഷിക്കാനെത്തിയ അവതാരം – ഹിന്ദുമഹാസഭ നേതാവ്

Loading...

ന്യൂഡല്‍ഹി : കൊറോണ വെറുമൊരു വൈറസല്ലെന്നും മാംസാഹാരം കഴിക്കുന്നവരെ നിഗ്രഹിക്കാന്‍ പിറവിയെടുത്ത അവതാരമാണെന്നും ഹിന്ദുമഹാസഭ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി.

മാംസാഹാരികള്‍ക്കുള്ള സന്ദേശമാണ് കൊറോണ ബാധയെന്നും ചക്രപാണി പറഞ്ഞു. മാരകമായ കൊറോണ വൈറസിനെതിരെ ലോകം മുഴുവന്‍ കനത്ത ജാഗ്രതയില്‍ കഴിയുമ്ബോഴാണ് ഇത്തരമൊരു വിചിത്രമായ പ്രസ്താവന.

നരസിംഹ സ്വാമിയുടെ അവതാരമാണ് കൊറോണയെന്ന് ഇദ്ദേഹം പറയുന്നു. വൈറസ് ബാധയെ നിയന്ത്രിക്കാനുള്ള ‘ഉപായവും’ സ്വാമി ചക്രപാണി നല്‍കുന്നുണ്ട്.

ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് കൊറോണ വൈറസിന്‍റെ വിഗ്രഹം നിര്‍മിച്ച്‌ പ്രാര്‍ഥിക്കണം. ചൈനയിലെ മാംസഭക്ഷണം കഴിക്കുന്ന മുഴുവനാളുകളും മറ്റ് ജീവികളെ ദ്രോഹിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യണം. അങ്ങനെ ചെയ്താല്‍ കൊറോണ ബാധ ഇല്ലതാകും -ചക്രപാണി പറഞ്ഞു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തന്‍റെ നിര്‍ദേശം ചൈനക്കാര്‍ അക്ഷരംപ്രതി അനുസരിക്കുകയാണെങ്കില്‍ ‘അവതാരം’ അതിന്‍റെ ലോകത്തേക്ക് തിരികെ പോകുെമന്നും ഉപദേശമുണ്ട്.

ഇന്ത്യക്കാര്‍ കൊറോണയെ പേടിക്കേണ്ട കാര്യമില്ലെന്നും ചക്രപാണി പറയുന്നു. ദൈവത്തിലുള്ള വിശ്വാസവും പശുക്കളെ സംരക്ഷിക്കുന്നതും കാരണം ഇന്ത്യക്കാര്‍ കൊറോണ ബാധയ്ക്ക് അതീതരാണെന്നാണ് ഇദ്ദേഹത്തിന്‍റെ വാദം. ഇന്ത്യയില്‍ മൂന്ന് പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചത് വിസ്മരിച്ചാണ് പ്രസ്താവന.

ഇതുവരെ 1670 മരണങ്ങളാണ് കൊറോണ ബാധമൂലം ലോകത്താകെയായി റിപ്പോര്‍ട്ട് ചെയ്തത്. ആകെ 69,268 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു കഴിഞ്ഞു. 1666 മരണങ്ങളും കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയിലാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം