കൊറോണ വൈറസ്: സംസ്ഥാനത്ത് ആശങ്ക ഒഴിയുന്നു, 3252 പേര്‍ നിരീക്ഷണത്തില്‍

Loading...

തിരുവനന്തപുരം : നോവല്‍ കൊറോണ വൈറസ് ലോകത്തെ 25 രാജ്യങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3252 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇവരില്‍ 3218 പേര്‍ വീടുകളിലും, 34 പേര്‍ ആശുപത്രികളിലുമാണ്.

സംശയാസ്പദമായ 345 സാമ്പിളുകള്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 326 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ബാക്കിയുള്ളവയുടെ ഫലം വരാനുണ്ട്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല.

വുഹാനില്‍ നിന്ന് കേരളത്തിലെത്തിയ മറ്റുള്ളവരുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്നും മന്ത്രി വ്യക്തമാക്കി.
വീടുകളില്‍ 28 ദിവസം നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട് ചെയ്തവര്‍ അതാത് പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രം/ ആശുപത്രികളിലെ ഐസോലേഷന്‍ നിര്‍ദ്ദേശിച്ച ഡോക്ടര്‍മാരെ സമീപിച്ച്‌ മാത്രം അവരവരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയതായി ഉറപ്പ് വരുത്തേണ്ടതാണ്.

ഇത്തരത്തില്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി മറ്റ് രാജ്യങ്ങളിലേക് യാത്ര പോകാന്‍ തയ്യാര്‍ എടുക്കുന്നവര്‍ അതാത് രാജ്യങ്ങളുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച്‌ തീരുമാനം എടുക്കേണ്ടതാണ്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വീടുകളില്‍ നിരീക്ഷണത്തില്‍ തുടരുന്ന ചൈന, സിംഗപ്പൂര്‍, ജപ്പാന്‍, തായ് ലാന്‍ഡ്, കൊറിയ, മലേഷ്യ, വിയറ്റ്നാം എന്നി രാജ്യങ്ങളില്‍ നിന്ന് അല്ലാതെ മറ്റ് രാജ്യങ്ങളില്‍ നിന്ന് വന്നവര്‍ക്ക് നിരീക്ഷണ കാലാവധി അവസാനിപ്പിക്കാം. എന്നാല്‍ എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ ഉണ്ടാകുന്ന പക്ഷം എത്രയും വേഗം അടുത്തുള്ള ആശുപത്രിയുമായി ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു.

ലോകാരോഗ്യ സംഘടന ഫെബ്രുവരി ഒന്നിന് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശ പ്രകാരം കൊറോണ വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന രാജ്യങ്ങളുടെ പട്ടിക ചൈന, സിംഗപ്പൂര്‍, ജപ്പാന്‍, തായ് ലാന്‍ഡ്, കൊറിയ, മലേഷ്യ, വിയറ്റ്നാം എന്നിങ്ങനെ മാറ്റിയിരിക്കുന്നു.

അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി, യു.കെ. എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍, രോഗം സ്ഥിരീകരിച്ച വ്യക്തികളുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെടുകയോ അല്ലെങ്കില്‍ ആ രാജ്യങ്ങളില്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നതായി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ നിന്നോ വരുകയാണെങ്കില്‍ മാത്രം 28 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്. ഈ കാലയളവില്‍ ഇവര്‍ ആരോഗ്യപരമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്.- മന്ത്രി അറിയിച്ചു.

ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3252…

Posted by K K Shailaja Teacher on Sunday, February 9, 2020

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം