കൊറോണ വൈറസ്: പുറത്തിറങ്ങിയാല്‍ ബലം പ്രയോഗിച്ച്‌ നീക്കും, മാസ്‌ക് ധരിച്ചില്ലെങ്കില്‍ അഴിക്കുള്ളിലും, ചൈനയിലെ സ്ഥിതി ഗുരുതരം

Loading...

ബെയ്ജിങ്: കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് വിലക്ക് ലംഘിച്ച്‌ പുറത്തിറങ്ങിയാല്‍ ബലം പ്രയോഗിച്ച്‌ നീക്കും, മാസ്‌ക് ധരിച്ചില്ലെങ്കില്‍ അഴിക്കുള്ളിലും, ചൈനയിയിലെ സ്ഥിതി ഗുരുതരം. വീട്ടിലൊരാള്‍ക്കെങ്കിലും രോഗലക്ഷണം കണ്ടാല്‍ പിന്നെ എല്ലാവരും വീട്ടുതടങ്കലില്‍. വീടിന്റെ പുറത്തേക്കുള്ള വാതിലുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ കൊട്ടിയടയ്ക്കും. വാതിലുകള്‍ തുറക്കാന്‍ കഴിയാത്ത രീതിയില്‍ വാഹനം പാര്‍ക്ക് ചെയ്യും. കൊറോണയുടെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിലെ സംഭവങ്ങളാണിത്.

കൊറോണ വൈറസ് ബാധിച്ച്‌ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത് വുഹാനിലാണ്. ചൈനയില്‍ കൊറോണ വൈറസ് മൂലമുള്ള മരണസംഖ്യ വര്‍ധിക്കുന്ന സാഹചര്യത്തില്‍, രോഗവ്യാപനം തടയാന്‍ വുഹാന്‍ പ്രവശ്യയില്‍ ഏര്‍പ്പെടുത്തിയ കനത്ത നിയന്ത്രണങ്ങളില്‍ ചിലതു മാത്രമാണ് ഇവ.

രോഗം പടര്‍ന്നുപിടിക്കുന്ന വുഹാനില്‍ നിന്നുള്ളവര്‍ മറ്റു പ്രവശ്യകളിലേക്കു കടന്നാല്‍ നേരിടേണ്ടിവരിക അതിക്രൂരമായ ആക്രമണമാണ്. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച്‌ സംവിധാനങ്ങളൊരുക്കാന്‍ കഷ്ടപ്പെടുകയാണ് അധികൃതര്‍. അതേസമയം, വെള്ളിയാഴ്ച 86 പേര്‍ കൂടി മരിച്ചതോടെ ചൈനയില്‍ കൊറോണ ബാധിച്ചുള്ള ആകെ മരണം 723 ആയി. ഹൊങ്കോങ്കിലംു ഫിലിപ്പീന്‍സിലും ഒരോ മരണം കൂടി കണക്കാക്കിയാല്‍ ആകെ മരിച്ചവരുടെ എണ്ണം 725 ആയി. 3399 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ചവരുടെ എണ്ണം 34,546 ആയി. അതേസമയം രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചനയായി പുതിയ കേസുകളുടെ എണ്ണം മുന്‍ദിവസങ്ങളെക്കാള്‍ കുറഞ്ഞു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മറ്റ് 27 രാജ്യങ്ങളിലായി 320 രോഗബാധിതരുണ്ട്. ജപ്പാന്‍ തീരത്തെ ക്രൂസ് കപ്പലില്‍ 41 പേര്‍ക്കു കൂടി രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു. സാര്‍സിനു തുല്യമായ ജാഗ്രത സിംഗപ്പൂര്‍ പ്രഖ്യാപിച്ചപ്പോള്‍ ചൈനീസ് യാത്രക്കാരെ വിലക്കി തായ്ലന്‍ഡ് ഉത്തരവിറക്കി. കൊറോണബാധ നിയന്ത്രിക്കാന്‍ ആവുന്നതെല്ലാം ചെയ്തുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് വ്യക്തമാക്കി.

വൈറസ് ഭീതിയില്‍ ചൈനയിലെ നഗരങ്ങള്‍ ആളൊഴിഞ്ഞ നിലയില്‍ തുടരുന്നു. വിവിധ രാജ്യങ്ങളില്‍നിന്നു ചൈനയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കുന്നതും തുടരുന്നു. ഷാങ്ഹായിയില്‍ സ്‌കൂളുടെ അവധി ഒരു മാസം കൂടി നീട്ടി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം