Categories
അന്തര്‍ദ്ദേശീയം

ദക്ഷിണാഫ്രിക്കയിലും കൊറോണയുടെ വകഭേദം കണ്ടെത്തി

കൊവിഡ് 19 എന്ന മഹാമാരി ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മുതല്‍ ഗവേഷകലോകം ഇതെപ്പറ്റിയുള്ള പഠനങ്ങളിലാണ്.

യുകെയില്‍ പുതിയ തരം കൊറോണയെ കണ്ടെത്തിയെന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വലിയ വാര്‍ത്തയായിരുന്നു.

പരിവര്‍ത്തനം സംഭവിച്ച വിഭാഗത്തില്‍ പെടുന്ന രോഗകാരികളാണ് ഇവയെന്നും രോഗവ്യാപനം വര്‍ധിപ്പിക്കുന്നു എന്നതാണ് ഇവയുയര്‍ത്തുന്ന വെല്ലുവിളിയെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സമാനമായ തരത്തില്‍ ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലും പുതിയ ഇനത്തില്‍ പെടുന്ന കൊറോണയെ കണ്ടെത്തിയിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

ഇതും രോഗവ്യാപനം വര്‍ധിപ്പിക്കുകയാണ് പ്രധാനമായും ചെയ്യുന്നതത്രേ. ഇക്കാര്യം സംബന്ധിച്ച വിവരങ്ങള്‍ ആരോഗ്യമന്ത്രാലയം തന്നെയാണ് അറിയിച്ചത്.

‘501.v2 എന്നറിയപ്പെടുന്ന വിഭാഗത്തില്‍ പെടുന്ന കൊറോണയാണ് നമ്മുടെ നാട്ടില്‍ കണ്ടെത്തപ്പെട്ടിട്ടുള്ളത്. ഇപ്പോള്‍ നമ്മള്‍ നേരിടുന്ന കൊവിഡ് രണ്ടാം തരംഗം ഇത് മൂലമാണ് ഉണ്ടായിട്ടുള്ളത്…’- വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യമന്ത്രി സ്വെലി കിസേ പറഞ്ഞു.

ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ദക്ഷിണാഫ്രിക്കയിലായിരുന്നു. 900,000 കേസുകളാണ് ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളത്.

ഇതില്‍ 20,000 പേര്‍ മരണത്തിന് കീഴടങ്ങി. രണ്ടാം തരംഗം ആരംഭിച്ചതോടെ വീണ്ടും നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരിക്കുകയാണ് ഭരണകൂടം.

പുതിയ വിഭാഗത്തില്‍ പെടുന്ന വൈറസിനെ കണ്ടെത്തിയതോടെ ഇവിടെയുള്ള ഗവേഷകരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ് ലോകാരോഗ്യ സംഘടന.

ഏതെല്ലാം തരത്തില്‍ രോഗകാരി ഭീഷണികളുയയര്‍ത്തിയേക്കാം എന്നതടക്കമുള്ള കാര്യങ്ങളില്‍ നിരീക്ഷണം നടത്തിവരികയാണെന്നും ലോകാരോഗ്യ സംഘടന അറിയിക്കുന്നു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: Corona variants have also been found in South Africa

NEWS ROUND UP