Categories
TRAVEL

കുളിരുകോരിടും വാഗമണ്‍…

വയനാടും, മൂന്നാറും വാഗമണുമെല്ലാമാണ് കേരളത്തിലെ ഹില്‍സ്‌റ്റേഷന്‍ കേന്ദ്രങ്ങള്‍. വാഗമണ്‍ എന്ന പേരുതന്നെ ഓര്‍മ്മകളിലേയ്ക്ക് കുളിരുകോരിയിടും, നേരിട്ടുകാണാത്തവര്‍ക്കുപോലും വാഗമണ്‍ പ്രിയങ്കരമാണ്. അത്രയ്ക്കാണ് ഈ സ്ഥലത്തിന്റെ സൗന്ദര്യം.

വാഗമണ്‍ മൊട്ടക്കുന്നും പൈന്‍മരക്കാടും കുറച്ച് കൊടുംവളവുകളും മാത്രമാണെന്ന് കരുതുന്നവര്‍ സ്വയം നാണിക്കണം. കൊച്ചിയില്‍ നിന്ന് വെറും 98 കിലോമീറ്റര്‍ മാത്രം ദൂരത്തുള്ള ഈ ഹില്‍സ്റ്റേഷന്‍ മണ്‍സൂണിലെ ഏറ്റവും നല്ല യാത്രാവഴികളിലൊന്നാണ്.

കേരളത്തിലെ കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ കിടക്കുന്ന ഈ സ്ഥലം സംസ്ഥാനത്തെ ഒരു പ്രധാന ഹണിമൂണ്‍ ലൊക്കേഷനാണ്.

പരന്നുകിടക്കുന്ന പച്ചപ്പുല്‍മേടുകളും നീലമയുള്ള മലനരികളും, പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന പുഴകളും വെള്ളച്ചാട്ടങ്ങളും ചില്ലുപോലെ നിശ്ചലമായി കിടക്കുന്ന തടാകങ്ങളുമെല്ലാം ചേര്‍ന്ന് വാഗമണിനെ സ്വര്‍ഗീയമാക്കുന്നു.

വേനൽക്കാലത്ത് ഉച്ചയ്ക്ക് 10 നും 23 നും ഇടയിലുള്ള താപനിലയുള്ള തണുത്ത കാലാവസ്ഥയാണ് ഇവിടെയുള്ളത്. സമുദ്രനിരപ്പിൽ നിന്ന് 1,100 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

തേയിലത്തോട്ടങ്ങൾക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്തിയ ബ്രിട്ടീഷുകാരാണ് വാഗമോൺ കണ്ടെത്തിയത്. അവരെ പിന്തുടർന്ന് ക്രിസ്ത്യൻ മിഷനറിമാർ വാഗമോണിലെ കുരിസുമലയിൽ തങ്ങളുടെ വാസസ്ഥലം നിർമ്മിച്ചു.

നാഷണൽ ജിയോഗ്രാഫിക് ട്രാവലർ ‘ഇന്ത്യയിൽ സന്ദർശിക്കാൻ ഏറ്റവും ആകർഷകമായ 50 സ്ഥലങ്ങൾ’ എന്ന ഡയറക്ടറിയിൽ വാഗമോൺ പട്ടികപ്പെടുത്തി.

നിബിഢമായ പൈന്‍കാടുകളാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. തങ്ങള്‍ ഹില്‍, മുരുഗന്‍ ഹില്‍, കുരിശുമല എന്നിവയാണ് ഇവിടുത്തെ പ്രധാന കേന്ദ്രങ്ങള്‍. വളരെ ചെറിയൊരു നഗരമാണ് വാഗമണിലേത്, പക്ഷേ ഇവിടുത്തെ പ്രകൃതിസൗന്ദര്യത്തിന് മുന്നില്‍ ഇതൊരു കുറവായി തോന്നുകയേയില്ല.

സഞ്ചാരികള്‍ക്ക് പലതരം വിനോദങ്ങള്‍ക്കുള്ള സാധ്യതകളാണ് വാഗമണ്‍ തുറന്നിടുന്നത്. പാറക്കൂട്ടക്കളില്‍ ഒരു റോക്ക് ക്ലൈംബിങ്ങാണ് ലക്ഷ്യമെങ്കില്‍ അതിനും ട്രക്കിങ്ങഇനും മലകയറ്റത്തിനും പാരഗ്ലൈഡിങ്ങിനുമെല്ലാം ഇവിടെ സൗകര്യമുണ്ട്.

ഇനി ഇതൊന്നും വേണ്ട വെറുതേ നടന്ന് കാടും മേടും പൂക്കളും കാണണമെന്നാണെങ്കില്‍ വാഗമണില്‍ നിറയെ ഇതൊക്കെത്തന്നെയാണുള്ളത്. അനേകം ജാതി പുഷ്പങ്ങളും പക്ഷികളും സസ്യലതാദികളും ഇവിടെയുണ്ട്.

സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തിലാണ് വാഗമണ്‍ സ്ഥിതിചെയ്യുന്നത്. ഏഷ്യയുടെ സ്‌കോട്‌ലാന്റ് എന്നാണ് വാഗമണിനെ വിശേഷിപ്പിക്കുന്നത്. നാഷണല്‍ ജിയോഗ്രാഫിക് ട്രാവല്‍ തിരഞ്ഞെടുത്ത ഇന്ത്യയിലെ ഏറ്റവും മനോഹരമായ 50 സ്ഥലങ്ങളുടെ പട്ടികയില്‍ വാഗമണും ഉള്‍പ്പെട്ടിട്ടുണ്ട്.

രണ്ട് റൂട്ടുകളാണ് വാഗമണ്‍ ആസ്വദിക്കാന്‍ തെരഞ്ഞെടുക്കേണ്ടത്.ഒന്ന്, വാഗമണില്‍ നിന്ന് നേരെ ഏലപ്പാറയിലേക്ക്. രണ്ട്, തിരികെ വാഗമണില്‍ നിന്ന് എലപ്പള്ളി – കാഞ്ഞാര്‍ റൂട്ട്.

ഏലപ്പാറ 16 കിലോമീറ്റര്‍ ദൂരത്താണ്. വഴി നിറയെ തേയിലക്കാടുകള്‍ കാണാം. ഇടയ്‍ക്ക് തമിഴ് തൊഴിലാളികളുടെ വീടുകള്‍ തെളിയും, തേയില നുള്ളുന്നവര്‍ വരും, റോഡ് കൈയ്യടക്കുന്ന ഫോര്‍വീല്‍ ജീപ്പുകള്‍ വരും, ഇടയ്‍ക്ക് സൂചനകളില്ലാതെ വളവുകളില്‍ മരണംപോലെ പാഞ്ഞടുത്ത് കെഎസ്‍ആര്‍ടിസി ബസ്സുകള്‍ വരും. എപ്പോഴും സൂക്ഷിച്ച് ഓടിക്കുക എന്നതാണ് രക്ഷാവാക്യം.

ഇന്ത്യയിലെ ഒട്ടുമിക്ക ഹില്‍ സ്റ്റേഷനുകളിലെയും സാധ്യതകള്‍ തിരിച്ചറിഞ്ഞ് അവിടം വാസയോഗ്യമാക്കിയെടുത്തത് ബ്രിട്ടീഷുകാരായിരുന്നു.

വാഗമണിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. കോളനിവാഴ്ചക്കാലത്ത് വേനല്‍ച്ചൂടില്‍ നിന്നും രക്ഷേടാനായി വേനല്‍ക്കാലവസിതളും മറ്റും പണിയാനായി ബ്രിട്ടീഷുകാര്‍ കണ്ടെത്തിയ സ്ഥലമാണിത്.

മാത്രമല്ല ഇവിടെ തേയിലത്തോട്ടങ്ങള്‍ തുടങ്ങിയതും അവര്‍തന്നെയാണ്. പിന്നീട് ക്രിസ്റ്റന്‍ മിഷനറിമാരാണ് ഇവിടെയെത്തിയത് കുരിശുമല കേന്ദ്രമാക്കിയായിരുന്നു അവരുടെ പ്രവര്‍ത്തനങ്ങള്‍.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: is a hill station located in Kottayam-Idukki border of Kottayam district of Kerala, India. It has a cool climate with the temperature between 10 and 23 C during a summer midday. It is situated 1,100 meters above sea level. Vagamon was discovered by the British who found the place ideal for tea plantations and they were followed by Christian missionaries who built their abode of service at Kurisumala in Vagamon. National Geographic Traveler has listed Vagamon on their directory of the '50 most attractive places to visit in India '