മംഗളൂരു: പബ്ജി കളിച്ച് തര്‍ക്കത്തെ തുടര്‍ന്ന് 13കാരന് കൊല്ലപ്പെട്ടു.
പ്രതിയും പ്രായപൂര്‍ത്തിയാകാത്തയാളാണ്. കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മംഗളൂരു ഉള്ളാള്‍ സ്വദേശിയായ അക്കീഫ് എന്ന ബാലനാണ് കൊല്ലപ്പെട്ടത്.
പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പബ്ജി കളിയില്‍ കേമനായിരുന്ന അക്കീഫ് എപ്പോഴും വിജയിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായതെന്ന് പൊലീസ് പറയുന്നു.
അക്കീഫും അയല്പക്കത്തെ കുട്ടിയും പതിവായി പബ്ജി കളിക്കാറുണ്ടായിരുന്നു.
അക്കീഫിന് പകരം മറ്റാരോ ആണ് കളിക്കുന്നതെന്ന് ആരോപിതനായ കുട്ടി തെറ്റിദ്ധരിച്ചു.
തുടര്‍ന്ന് നേരിട്ട് കളിക്കാന്‍ വെല്ലുവിളിച്ചു.
ഈ കളിയിലും അക്കീഫ് വജയിച്ചു.
തുടര്‍ന്ന് ഇരുവരും തര്‍ക്കമായി.
അക്കീഫ് കല്ലെടുത്ത് കുട്ടിയെ എറിഞ്ഞു.
ദേഷ്യം വന്ന കുട്ടി വലിയ കല്ലെടുത്ത് അക്കീഫിനെ എറിഞ്ഞു.
ഗുരുതരമായി പരിക്കേറ്റ അക്കീഫ് ചോരവാര്‍ന്നാണ് മരിച്ചത് .
പരിഭ്രാന്തിലിലായ കുട്ടി അക്കീഫിന്റെ മൃതദേഹം വാഴയിലകള്‍ കൊണ്ടു മറച്ചു.
പൊലീസ് ചോദ്യം ചെയ്യലില്‍ കുട്ടി കുറ്റം സമ്മതിച്ചു.
സിറ്റി പൊലീസ് കമ്മീഷണര്‍ എന്‍ ശശികുമാര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.
News from our Regional Network
English summary: A 13-year-old boy has been killed in a dispute over playing pabji.