കണ്ണുരിന് ആശ്വാസവാര്‍ത്ത ; ജില്ലയിലെ ആറ് കൊവിഡ് ക്ലസ്റ്ററുകളില്‍ നിലവില്‍ ആശങ്ക പരിയാരത്ത് മാത്രം

Loading...

കണ്ണൂര്‍:  കണ്ണുരിന് ഇനി ആശ്വാസവാര്‍ത്ത കണ്ണൂര്‍ ജില്ലയിലെ ആറ് കൊവിഡ് ക്ലസ്റ്ററുകളില്‍ നിലവില്‍ ആശങ്ക പരിയാരത്ത് മാത്രം.

സിഐഎസ്എഫ് ക്ലസ്റ്ററില്‍ 76 രോഗികളില്‍ 75 പേരും രോഗമുക്തി നേടി. ഡിഎസ്‍സിയില്‍ 93 ല്‍ 52 പേര്‍ക്കും അസുഖം മാറി.

കൂത്തുപറമ്പ് ഫയര്‍ഫോഴ്‍സ് ക്ലസ്റ്ററില്‍ 23 ല്‍ 10 പേര്‍ രോഗമുക്തി നേടി. പരിയാരം ക്ലസ്റ്ററില്‍ നിലവില്‍ 108 പേര്‍ ചികിത്സയിലാണ്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

അതേസമയം കണ്ണൂരിൽ കൊവിഡ് ചികിത്സാലയത്തിൽ നിന്ന് മുങ്ങി പിന്നീട് പിടിയിലായ മോഷണക്കേസ് പ്രതിയുടെ  ഫലം നെഗറ്റീവായി.

കൊവിഡ് സ്ഥിരീകരിച്ച്ചികിത്സയിൽ കഴിയവെ കഴിഞ്ഞ മാസം 24നാണ് ആറളം സ്വദേശി ദിലീപ് അഞ്ചരക്കണ്ടി ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് പുറത്തുകടന്നത്.

രണ്ടു ബസ്സുകളിൽ സഞ്ചരിച്ച ഇയാളെ പിന്നീട് ഇരിട്ടി ടൗണിൽ വച്ചായിരുന്നു  പിടികൂടിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം